മനോജ് കെ ജയനുമായുള്ള വിവാഹ മോചനം തന്നെ തളര്‍ത്തിയിട്ടില്ല,പക്ഷേ പൊട്ടികരഞ്ഞത് ആ നഷ്ടത്തെയോര്‍ത്തായിരുന്നു;ഉര്‍വശി മനസ്സ് തുറക്കുന്നു

single-img
7 February 2017

 

കതിര്‍മണ്ഡപം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മലയാളികളുടെ ഇഷ്ടതാരമാണ് ഉര്‍വശി. മനോജ് കെ ജയനുമായുള്ള വിവാഹ ശേഷം അഭിനയജീവിതത്തിലും നിന്നും ഇടവേളയെടുത്ത നടി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി.

അടുത്തിടെ ഉര്‍വശി ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ വേദനയെ കുറിച്ച് പറയുകയുണ്ടായി. മനോജ് കെ ജയനുമായുള്ള വിവാഹമോചനമോ സിനിമയില്‍ നിന്നുണ്ടായ അനുഭവമോ ഒന്നുമായിരുന്നില്ല അതെന്ന് ഉര്‍വശി പറയുന്നു.

17ാം വയസിലാണ് അനിയന്റെ മരണം. മറ്റെന്തിനാക്കാളും തന്നെ തളര്‍ത്തിയ സംഭവമായിരുന്നു അതെന്ന് ഉര്‍വശി പറയുന്നു. വീട്ടിലെ ഇളയകുട്ടി ആയതുക്കൊണ്ട് തന്നെ അവന്‍ മകനെ പോലെ ആയിരുന്നുുവെന്നും അവന്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നും ഉര്‍വശി പറഞ്ഞു. അവന്റെ സുഹൃത്തുക്കളുമായി എന്തെങ്കിലും കാര്യമായി പ്രശ്‌നം ഉണ്ടാകും. അവന്റെ കൂട്ടത്തിലുണ്ടായിരുന്ന പിള്ളേരും ആത്മഹത്യ ചെയ്തിരുന്നു. എന്തായിരുന്നുവെന്ന് പറഞ്ഞിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് അത് പരിഹരിക്കാന്‍ സാധിക്കുമായിരുന്നുവെന്നും ഉര്‍വശി പറഞ്ഞു