വരുമാനക്കുറവും കടമെടുപ്പ് പരിധിയും താന്‍ ആഗ്രഹിക്കുന്ന ബജറ്റിന് തടസമാണ്, ബജറ്റില്‍ നികുതി കൂട്ടാന്‍ ഉദ്ദേശമില്ല;തോമസ് ഐസക്ക്

single-img
7 February 2017

 

 


തിരുവനന്തപുരം: ബജറ്റില്‍ നികുതി കൂട്ടാന്‍ ഉദ്ദേശമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നികുതി സമ്പ്രദായം മാറുന്നത് കൊണ്ട് നിരക്ക് വര്‍ധിപ്പിക്കാന്‍ ഉദ്ദേശമില്ലെന്നതിനാല്‍ നികുതി കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ഐസക് അറിയിച്ചു.

വരുമാനക്കുറവും കടമെടുപ്പ് പരിധിയും താന്‍ ആഗ്രഹിക്കുന്ന ബജറ്റിന് തടസമാണ്. അതിനാല്‍ ബജറ്റിന് പുറത്തുളള മാര്‍ഗങ്ങളെ ഇത്തവണയും ആശ്രയിക്കാതെ തരമില്ല. ബജറ്റിന്റെ വലിയ പ്രത്യേകത കിഫ്ബി വഴിയുളള പദ്ധതികളാണ്. ക്ഷേമപെന്‍ഷനുകളുടെ തുക വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് മൂന്നിനാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇത്തവണത്തെ ബജറ്റ് അവതരണം