സലാലയില്‍ മലയാളി യുവതി കുത്തേറ്റു മരിച്ചു; പ്രതി പിടിയിൽ

single-img
6 February 2017

മസ്കത്ത്∙ സലാലയില്‍ ഹില്‍ട്ടണ്‍ ഹോട്ടല്‍ ജീവനക്കാരി ആയിരുന്ന തിരുവനന്തപുരം സ്വദേശിനി സിന്ധു കൊല്ലപ്പെട്ടു. പ്രതിയെ 24 മണിക്കൂറിനുള്ളില്‍ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടി. വെള്ളിയാഴ്ച്ച രാവിലെ താമസ സ്ഥലത്താണ് സിന്ധുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണ ശ്രമം ചെറുക്കുന്നതിനെയാണ് സിന്ധു കൊല്ലപ്പെട്ടത്.

നാലു വര്‍ഷമായി ഹോട്ടലിലെ ക്ളീനിങ് വിഭാഗത്തിലെ ജോലിക്കാരിയായിരുന്നു സിന്ധു. താമസ സ്ഥലത്ത് കത്തിയുമായി കടന്നുകയറിയ പ്രതി സിന്ധുവിനെ കുത്തുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം യുവതിയുടെ ആഭരണങ്ങള്‍ പ്രതി കവരുകയും ചെയ്തു. മൃതദേഹം കണ്ടത്തെി 24 മണിക്കൂറിനകം പ്രതിയെ ആദമില്‍ നിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു