ഉത്തരേന്ത്യയിൽ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ ആറ് രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

single-img
6 February 2017


ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ നേരിയ ഭൂചലനം. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ആണ് ചലനം അനുഭവപ്പെട്ടത്. ഭൂചലനം 6.1 തീവ്രത രേഖപ്പെടുത്തി.

ഭൂചലനം 30 സെക്കൻഡ് നീണ്ടുനിന്നു. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ചലനത്തിൽ കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

തുടര്‍ ചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.