‘നമ്പൂതിരിയുടെ വെളിച്ചത്തില്‍ വാര്യരുടെ സദ്യയുണ്ട് കഴിയുന്ന പാര്‍ട്ടി’;സിപിഐയെ വിമർശിച്ച് ജയരാജൻ.

single-img
6 February 2017


തൃശൂര്‍:ലോ അക്കാദമി സമരം സി.പി.എം-സി.പി.ഐ പോരിന് വേദിയായി മാറ്റിക്കൊണ്ട് സിപിഐക്കെതിരേ രൂക്ഷ വിമർശനവുമായി ഇപി ജയരാജന്‍ രംഗത്ത് വന്നു.സിപിഐ അത്രവലിയ ശക്തിയുള്ള പാര്‍ട്ടിയല്ല. ബുദ്ധിജീവികളാണെന്നാണ് സിപിഐക്കാരുടെ ഭാവമെന്നും ഇപി ജയരാജന്‍. നമ്പൂതിരിയുടെ വെളിച്ചത്തില്‍ വാര്യരുടെ സദ്യയുണ്ട് കഴിയുന്ന പാര്‍ട്ടിയെന്ന് സിപിഐയെ പരിഹസിക്കാനും ജയരാജൻ മറന്നില്ല.

ആര്‍.എസ്.എസ്, സി.പി.ഐ, കോണ്‍ഗ്രസ് എന്നിവ ചേര്‍ന്നുള്ള ലോ അക്കാദമി സമരം ജനം തിരിച്ചറിയും. ജനയുഗം നിലവാരത്തകര്‍ച്ചയുടെ മാധ്യമമായെന്നും ജയരാജന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇ.പി ജയരാജന്‍ സി.പി.ഐക്കെതിരെ രൂക്ഷ വിമര്‍ശവും പരിഹാസവും നടത്തിയത്.

എവിടെയോ ചിലത് ചീഞ്ഞുനാറുന്നുണ്ട്. സങ്കുചിത താത്പര്യം മാത്രമാണ് ഇതിന് പിന്നിലുള്ളത്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യം കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളയും. മുന്നണി രാഷ് ട്രീയത്തിന്റെ അന്ത:സത്ത മനസ്സിലാക്കി മുന്നിയില്‍ പറയാനുള്ളത് മുന്നണിയില്‍ പറയണം. ലോ അക്കാദമി വിഷത്തില്‍ മുഖ്യമന്ത്രി ശരിയായ വിധത്തിലാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും ജയരാജൻ പറഞ്ഞു.
നേരത്തെ ജനയുഗം പത്രത്തിന്റെ എഡിറ്റ് പേജിൽ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസമന്ത്രിയെയും അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുളള രണ്ടുലേഖനങ്ങള് പ്രസിദ്ധീകരിച്ചിരുന്നു‍. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായ വി.പി ഉണ്ണിക്കൃഷ്ണന്‍ എഴുതിയ ഏതോ ഒരു പിളളയല്ല പിഎസ് നടരാജപിളള എന്ന തലക്കെട്ടില്‍ ആരംഭിക്കുന്ന ലേഖനത്തില്‍ സര്‍ക്കാരിനെതിരെ നിരവധി ചോദ്യങ്ങളും ഉയര്‍ത്തുന്നു. വാതില്‍പ്പഴുതിലൂടെ എന്ന കോളത്തില്‍ ദേവിക എഴുതിയ സര്‍ സിപി ചെയ്തതെല്ലാം ശരിയെങ്കില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ എന്ന ലേഖനത്തില്‍ മുഖ്യമന്ത്രിയെ ആണ് ലക്ഷ്യം വെച്ചിരിക്കുന്നത്.