നട്ടപ്പാതിരയ്ക്ക് രോഗം മുളയ്ക്കുന്ന ഞരമ്പുരോഗം; പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെ വനിത ജീവനക്കാരുടെ ദുരവസ്ഥ തുറന്നുകാട്ടി വനിത ഡോക്ടര്‍ രംഗത്ത്

single-img
5 February 2017


രാജ്യത്ത സ്ത്രീ സുരക്ഷ ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങളെല്ലാം നടക്കുന്നുണ്ടെങ്കിലും എല്ലാം വിഫലമായി പോവുകയാണ്. രാത്രികാലങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ നേരിടുന്ന ലൈംഗീക ചൂക്ഷണങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് കോട്ടയത്തു നിന്നുള്ള ഡോക്ടര്‍ ആതിര ദര്‍ശന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോക്ടര്‍ തനിക്കുണ്ടായ ദുരവസ്ഥ പുറത്തറിയിച്ചത്. ഇതിനോടകം തന്നെ ഡോക്ടറുടെ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്.

കോട്ടയം ബിഷപ്പ്‌ മെമ്മോറിയല്‍  ഹോസ്പിറ്റലില്‍ വര്‍ക്ക്‌ ചെയ്യുന്ന ഡോക്ടര്‍ ആതിര ദര്‍ശന്‍ തന്റെ ദുരനുഭവമാണ് പങ്കുവെച്ചത്. ഇത് താന്‍ ഒരാള്‍ മാത്രം അനുഭവിച്ചത് അല്ലെന്നും ഇത്തരത്തില്‍ പ്രൈമറി ഹെല്‍ത്തു സെന്ററുകളില്‍ രാത്രി കാലങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ പലപ്പോഴും ചികിത്സയുടെ പേരില്‍ എത്തുന്നവരില്‍ നിന്നുമാണ് അപഹാസ്യരാവേണ്ടി വരാറുണ്ടെന്നും  ഡോക്ടര്‍ പറയുന്നു. മദ്യാസക്തയിലും മറ്റ് വൈകാരിക മനോഭാവത്തിലും വരുന്ന ഇത്തരക്കാരെ നേരിടാന്‍ സ്ത്രീകള്‍ മാത്രമുള്ള പ്രൈമറി സെന്റ്‌റുകളിലുള്ളവര്‍ക്ക് കഴിയില്ല. ഇത് സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്ക്‌ കാരണമാവുമെന്ന് വിലയിരുത്തപ്പെടുന്നു.
”ഇന്റണ്‍ഷിപ്പിന്റെ ഭാഗമായിട്ടാണ് ഡോക്ടര്‍ ആതിര കൂടല്ലൂര്‍  പി എച് സിയില്‍ പോസ്റ്റിങ്ങ് ഉണ്ടായിരുന്നത്. അവിടെ നൈറ്റ് ഡ്യൂട്ടിയുണ്ടായിരുന്ന ദിവസം രാത്രിക്ക മധ്യവയസ്‌കനായ രോഗി വന്നു. ലിംഗത്തില്‍ ഒരു കുരുവോ മറ്റൊ ആണ് പ്രശ്‌നം. എന്തായാലും പരിശോധിക്കാതെ മരുന്ന് എഴുതാന്‍ പറ്റില്ലല്ലോ എന്നു കരുതി  രോഗിയെ വിശദമായി നോക്കി. കുരു പോയിട്ട് ഒരു ചുക്കും കണ്ടില്ല എന്ന് മാത്രമല്ല അയാളുടെ ഭാവ പ്രകടനങ്ങളില്‍ നിന്ന് ഞരമ്പിനെ പ്രശ്‌നം ആണെന്ന് പെട്ടെന്ന് തന്നെ ബോധ്യം ആയി.

എന്തായാലും പകല്‍ വന്നു മെഡിക്കല്‍ ഓഫീസര്‍ മാടത്തിന്റെ കാണിക്കാന്‍ നിര്‍ദേശിച്ചു രോഗിയെ പറഞ്ഞു വിട്ടു. കേവലം 2 രൂപയ്ക് ഒപി ചീട്ട് എടുത്ത് ഇച്ചിരി സുഖിക്കുന്ന ഈ കക്ഷിയുടെ സ്ഥിരം പരിപാടി ആണത്രേ. രാത്രികാലങ്ങളില്‍ പി എച് സി കളില്‍ ഒരു ഡോക്ടര്‍, ഒരു നേഴ്‌സ്, ഒരു നഴ്‌സിംഗ് അസിസ്റ്റന്റ് ഇത്രെയും പേരെ ഡ്യൂട്ടിയില്‍ കാണു മിക്കപ്പോഴും ഇവര്‍ മൂന്നും സ്ത്രീകള്‍ ആയിരിക്കും. അതിനാല്‍ തല്ല് കിട്ടില്ല എന്ന് ഉറപ്പിച്ചു ഈ കലാപരിപാടി നിരുപാധികം മുന്‍പോട്ട് കൊണ്ട് പോകുന്നു.

ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നും എന്നെപോലെ ഒരുപാടു പേര്‍ക്ക് ഈ ദുരനുഭവം കാണുമെന്നും രാത്രികാലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ യാത്ര ചെയ്യുന്നവര്‍…. അതെ പോലെ രാത്രി ഫെയ്‌സ്ബൂകില്‍ ഓണ്‍ലൈന്‍ ഇരിക്കുന്നവര്‍ ഇതേ മനോഭാവം ആണ് പല സഹോദരന്മാര്‍ക്കും അര്‍ധരാത്രി ആയാല്‍ ഇന്‍ബോക്‌സില്‍ ഡോക്ടര്‍ എന്ന നിലയില്‍ ചോദിക്കുന്ന സംശയങ്ങള്‍ക്കു കൃത്യമായ മറുപടി നല്‍കാറുണ്ട്. എന്നാല്‍ സമയവും കാലവും നോക്കാതെ തന്നെ പക്ഷെ ദേശബന്ധു കാറ്റാനം എന്ന ഇദ്ദേഹത്തിന്റെ ചോദ്യങ്ങളും മുന്‍കാല ചരിത്രത്തിലെ മെസേജുകളും ഒത്തു നോക്കുമ്പോള്‍ ലൈഗിക വൈകൃതമുള്ള ഒരാളുടെ ചോദ്യങ്ങള്‍ ആയിട്ടെ എനിക്ക് തോന്നിയുള്ളൂ.

ഇത് 2015 ഇല്‍ ഇന്‍ബോക്‌സില്‍ എത്തിയ ഒരു മെസേജ് ആണ്. ഇതിന് മറുപടി നല്‍കിയിരുന്നില്ല. മാത്രമല്ല ഇതില്‍ കൗതുകം തോന്നി ഭര്‍ത്താവിനെയും കാണിച്ചിരുന്നു മറുപടി നല്‍കേണ്ട എന്ന അദ്ദേഹവും പറഞ്ഞതിനാല്‍ ശേഷം ഞാന്‍ അത് കേട്ടതായി നടിച്ചില്ല. അണ്‍ഫ് ബ്‌ളോക് മുതലായവയും ചെയ്തില്ല,  അവഗണിച്ചു. അത്ര തന്നെ. ഇടയകും മുറയ്കും ഓരോ മെസേജ് ഒഴിച്ചാല്‍ പിന്നീട് ആള്‍ ഒരു വിധ സംശയ നിവാരണത്തിനും എത്തിയില്ല.

പക്ഷെ ഈ മാന്യന്‍ ഇന്ന് മറ്റൊരു സ്‌ക്രീന്‌ഷോട്ടും കൊണ്ട് ഇറങ്ങിയത് കണ്ടപ്പോഴാണ് ഇത് കക്ഷിയുടെ സ്ഥിരം പരിപാടി ആണെന്ന് മനസ്സിലായത്. അര്‍ധരാത്രി 1 മണിക് ഒരു ചേച്ചിയെ പരിചയപ്പെടാന്‍ ഇന്‍ബോക്‌സില്‍ കുറുങ്ങിയപ്പോ ചേച്ചീ നന്നായി ഒന്ന് കുടഞ്ഞു. ആള്‍ക് അത് ക്ഷീണം ആയി, ചേച്ചിയെ തേയ്ക്കാന്‍ ആയി പോസ്റ്റ് ഇട്ടു. പക്ഷെ ആള്‍ തേഞ്ഞ മട്ടാണ്. പോസ്റ്റിനു ചുവടെ ഞാന്‍ ഉള്‍പ്പെടെ കുറച്ചു അധികം സ്ത്രീകള്‍ സമാന അനുഭവങ്ങള്‍ പങ്കു വെച്ചു. എന്നെ ബ്ലോക്കും ചെയ്തു.

എന്റെ സുഹൃത് വലയത്തില്‍ ഏതേലും മഹിളകളുടെ സുഹൃത്താണിയാ്് ആണ് ഇദ്ദേഹം എങ്കില്‍ ഒന്ന് ശ്രദ്ധിച്ചോളുക. രാത്രി കാലങ്ങളില്‍ സ്ത്രീകള്‍ പച്ച കത്തി കിടക്കുന്നത് എല്ലാവരോടും സല്ലപിക്കാന്‍ ആണെന്ന പൊതു ധാരണ ഇനി എങ്ങനെ ഒക്കെ തിരുത്താന്‍ ശ്രമിച്ചാലും മാറില്ല എന്നറിയാം. എന്നാലും പറയുവാ ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കരുത്. പ്ലീസ്”  ഇതാണ് ഡോക്ടറുടെ ഫേസ്ബുക്കിലെ പോസ്റ്റ്.

ഇത്തരത്തില്‍ 2 രൂപക്ക് കിട്ടുന്ന ഒ.പി ടിക്കറ്റ് എടുത്ത് മൂത്രം പോവുന്നില്ല, ടൂബ് ഇടണം എന്നിങ്ങനെ ആവശ്യങ്ങളുമായിട്ടാണ് പല ഞരമ്പു രോഗികളും വരുന്നതെന്ന് ഡോക്ടര്‍ ആതിര ഇവാര്‍ത്തയോട് പറഞ്ഞു. അത്യാഹിത  വിഭാഗത്തില്‍  ജോലി ചെയ്യുന്ന സമയങ്ങളില്‍ രോഗികളുടെ കൂടെയെത്തുന്നവര്‍ ഡോക്ടര്‍മാരുടെയും മറ്റ് വനിത ജീവനക്കാരുടെയും വസ്ത്ര ധാരണത്തിലാണ് പ്രധാന ശ്രദ്ധ നല്‍കുന്നതെന്നും ഡോക്ടര്‍ പറയുന്നു. ഇങ്ങനെ ജോലി സമങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടാവുമെന്നുള്ള പ്രതീക്ഷയിലാണവര്‍.