മെസിയുടെ ഫ്രീ കിക്കുമായി ബാഴ്‌സക്ക് തകര്‍പ്പന്‍ ജയം, അത്‌ലറ്റിക്കോ ബില്‍ബാവോയ്‌ക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളിനാണ് ബാഴ്‌സയുടെ നേട്ടം

single-img
5 February 2017

ബാഴ്‌സലോണ : ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. അത്‌ലറ്റിക്കോ ബില്‍ബാവോയ്‌ക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളിനാണ് ബാഴ്‌സയുടെ വിജയം. തന്റെ 26ാം ഫ്രീ കിക്ക് ഗോള്‍ നേടിയാണ് മെസ്സി റൊണാള്‍ഡ് കീമാന്റെ പേരിലുള്ള റെക്കോഡ് മറികടന്ന് ബാഴ്‌സക്കായി ഏറ്റവും ഫ്രീ കിക്ക് ഗോള്‍ നേടുന്ന താരമായത്.

ലൂയി സുവാരസിന് പകരക്കാരനായി ഇറങ്ങിയ അല്‍ക്കാസര്‍ 18ാം മിനിറ്റില്‍ ബാഴ്‌സക്ക് ലീഡ് നല്‍കി. തുടര്‍ന്ന് 40ാം മിനിറ്റില്‍ മെസ്സിയുടെ ഫ്രീ കിക്ക് ഗോള്‍ വന്നു. 67ാം മിനിറ്റില്‍ പ്രതിരോധനിരക്കാന്‍ അലെയ്ക്‌സ് വിദാലാണ് ബാഴ്‌സക്ക് വേണ്ടി മൂന്നാം ഗോള്‍ നേടിയത്.