രാജ്യത്തെ നടുക്കിയ ബാംഗ്ലൂര്‍ എടിഎം ആക്രമണം പ്രതി പിടിയില്‍, മലയാളി യുവതിയെ എടിഎമ്മിനുള്ളില്‍ വെട്ടി പരിക്കേല്‍പ്പിച്ച മദുകര്‍ റെഡ്ഡിയാണ് പിടിയിലായത്

single-img
5 February 2017

ബാംഗ്ലൂര്‍: മൂന്നുവര്‍ഷം മുന്‍പ്് ബംഗളൂരുവിലെ എടിഎം കൗണ്ടില്‍ മലയാളി യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയിലായി. തിരുവനന്തപുരം സ്വദേശി പരേതനായ രാമചന്ദ്രന്‍നായരുടെ മകള്‍ ജ്യോതി ഉദയ് (38) ആണ് എടിഎമ്മിനുള്ളില്‍ ക്രൂരമായി അക്രമിക്കപ്പെട്ടത്. ഈ കേസിലെ പ്രതി മദുകര്‍ റെഡ്ഡി(43)യാണ് പിടിയിലായത്.

2013 നവംബര്‍ 19 രാവിലെ ഏഴിന് ബാംഗ്ലൂര്‍ നഗര ഹൃദയത്തിലെ അള്‍സൂര്‍ ഗേറ്റ് പോലീസ് സ്റ്റേഷനു സമീപം മിഷന്‍ റോഡിലായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. കോര്‍പറേഷന്‍ ബാങ്ക് മാനേജരായ ജ്യോതി. എടിഎമ്മിനുളളില്‍ കയറിയുടനെ പിന്നാലെ എത്തിയ പ്രതി കൈയിലിരുന്ന മാരകായുധം ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

വെട്ടേറ്റ് തലയോട്ടി പിളര്‍ന്ന് രക്തംവാര്‍ന്ന് മൂന്നു മണിക്കൂറോളമാണ് ജ്യോതി എടിഎം കൗണ്ടറില്‍ കിടന്നത്. പുറത്തേക്ക് രക്തമൊഴുകുന്നത് കണ്ട സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ജ്യോതിയുടെ ജീവന്‍ രക്ഷിച്ചത്. അക്രമിയുടെ വെട്ടേറ്റ ജ്യോതിയുടെ ശരീരത്തിന്റെ ഒരു ഭാഗം പക്ഷാഘാതത്താല്‍ തളര്‍ന്നു പോയിരുന്നു. മൂന്നുമാസത്തോളം ജ്യോതി ആശുപത്രിയില്‍ കിടന്നു.

സംഭവത്തിന് ശേഷം രക്ഷപ്പെട്ട ഇയാളെ ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയില്‍ നിന്നാണ് പിടികൂടിയത്. ജ്യോതിയെ വെട്ടിയതിന് ശേഷം അക്രമി കത്തിയില്‍ പുരണ്ട രക്തം ജ്യോതിയുടെ ബാഗില്‍ നിന്നുമെടുത്ത നാപ്കിന്‍ കൊണ്ട് തുടച്ച് വൃത്തിയാക്കിയ ശേഷമാണ് എടിഎമ്മില്‍ നിന്നും പുറത്തിറങ്ങിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി മുന്‍പ് മൂന്നു കൊലപാതകം ചെയ്തിരുന്നതായി സമ്മതിച്ചിട്ടുണ്ട്. മുന്‍പു ആന്ധ്രപ്രദേശിലെ രണ്ടു സ്ത്രീകളെയും ഹൈദാരാബാദിലെ ഒരു ലൈംഗിക തൊഴിലാളികളെയും കൊന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി. എടിഎമ്മിലെ ആക്രമണത്തിന് ശേഷം കേരളത്തിലും ആന്ധ്രപ്രദേശിലും പെയിന്റിങ്ങ് ജോലി ചെയ്തു വരുകയായിരുന്നു. അതിനിടെ കുറച്ചു ദിവസങ്ങളായി രക്തസംബന്ധമായ അസുഖം മൂലം ഇയാള്‍ ചിറ്റൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്ന് എസ്പി ശ്രീനിവാസ് പറഞ്ഞു.

 

https://youtu.be/j9GpTHq2O88