കേന്ദ്രസര്‍ക്കാര്‍ ദളിതര്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിടാന്‍ ശ്രമിക്കുന്നു, നരേന്ദ്രമോദിക്ക് ദളിതരും ആദിവാസികളും വോട്ട് ബാങ്ക് മാത്രം: മായാവതി

single-img
5 February 2017

 


സിത്താര്‍ഗഞ്ജ്: കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ പാവപ്പെട്ട ദളിതര്‍ക്കുള്ള സംവരണം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.എസ്.പി നേതാവ് മായാവതി. ദളിതരെയും, ആദിവാസികളെയും വോട്ട് ബാങ്ക് മാത്രമായാണ് ബി.ജെ.പി യും കോണ്‍ഗ്രസും കാണുന്നത്.

വോട്ട് നേടിയ ശേഷം ഇവര്‍ക്കെതിരെ അതിക്രമങ്ങള്‍ അഴിച്ച് വിടുകയാണ്. ഇതിന് ഹൈദരാബാദ് യൂണിവേഴ്സിറ്റി സംഭവം മാത്രം നോക്കിയാല്‍ മതിയെന്നും മായാവതി പറഞ്ഞു. ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു മായാവതി.

ദളിതരുടെയും ആദിവാസികളുടെയും കാര്യത്തില്‍ ഒരേ നിലപാടാണ് ബി.ജെ.പിക്കും കോണ്‍ഗ്രസിനുമുള്ളത്. അത്കൊണ്ടാണ് ഉത്തരാഖാണ്ഡിലെ ദളിതര്‍ക്ക് ജോലിയില്‍ സ്ഥാന കയറ്റം ലഭിക്കാത്തതെന്നും മായാവതി കുറ്റപ്പെടുത്തി. കോര്‍പറേറ്റുകളാണ് മോദി സര്‍ക്കാരിനെ നയിക്കുന്നത്. ഇതാണ് രാജ്യത്ത് പട്ടിണിയും വിലക്കയറ്റവും തടയാന്‍ കഴിയാത്തതിന് പ്രധാനകാരണമാവുന്നതെന്നും മായാവതി കുറ്റപ്പെടുത്തി.