എസ്എഫ്ഐയുടെ ഈഗോയാണ് ലോ അക്കാദമി പ്രശ്‌നത്തിലെ ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍; ചില സംഘടനകള്‍ മാനെജ്മെന്റിന് പാദസേവ ചെയ്യുന്നു

single-img
5 February 2017

 


തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ എസ്എഫ്ഐക്കെതിരെ വിമര്‍ശനവുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. വിഷയത്തില്‍ സമവായ ചര്‍ച്ച പരാജയപ്പെടാന്‍ കാരണം എസ്എഫ്ഐയുടെ ഈഗോയെന്ന് അദ്ദേഹം ആരോപിച്ചു. ചില സംഘടനകള്‍ മാനെജ്മെന്റിന് പാദസേവ ചെയ്യുന്നു, വിദ്യാഭ്യാസ മന്ത്രിക്ക് സഹനശക്തിയില്ലെന്നും അദ്ദേഹം ആക്ഷേപമുന്നയിച്ചു.

വിദ്യാഭ്യാസ മന്ത്രിയുമായി വിദ്യാര്‍ത്ഥികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെടാന്‍ കാരണം എസ്എഫ്ഐയുടെ ഈഗോയാണ്, പ്രിന്‍സിപ്പാളിനെ മാറ്റാന്‍ മാനേജ്മെന്റ് തയ്യാറായിട്ടും തങ്ങള്‍ നടത്തിയ ചര്‍ച്ചയ്ക്കപ്പുറത്തേക്ക് മറ്റൊരു ഫോര്‍മുല ഉണ്ടാവേണ്ട എന്നായിരുന്നു എസ്എഫ്ഐയുടെ നിലപാട്. എസ്എഫ്ഐ ചര്‍ച്ച വഴിതിരിച്ചു വിടുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ചര്‍ച്ചയില്‍ നിന്നും വിദ്യാഭ്യാസ മന്ത്രി ഇറങ്ങിപ്പോയത് അപഹാസ്യമാണ്. മന്ത്രിക്ക് സഹനശക്തി ഇല്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ വിമര്‍ശിച്ചു.ചില സംഘടനകള്‍ മാനേജ്മെന്റിന് പാദസേവ ചെയ്യുകയാണ്. ലോ അക്കാദമി വിഷയം അടിയന്തിരമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണം. വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ താല്‍പര്യമില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.