ചെന്നൈയില്‍ സംഘപരിവാര്‍ നേതാവ് ഗര്‍ഭിണിയെ ബലാല്‍സംഗം ചെയ്ത് കൊന്നു, വയറ് കുത്തി കീറി ഭ്രൂണം കിണറ്റിലിട്ടു;സംഭവത്തില്‍ പ്രതിഷേധവുമായി കമലഹാസനും

single-img
5 February 2017

 

 

ചെന്നൈ;തമിഴ്‌നാട്ടില്‍ ബിജെപിയുടെ ഹിന്ദുമുന്നണി നേതാവ് യുവതിയെ ക്രൂരമായി ബലാല്‌സംഗം ചെയ്തു കൊന്നു. കൊലചെയ്യപ്പെട്ട തമിഴ് ദളിത് യുവതി നന്ദിനിയ്ക്ക് നീതി തേടിയുള്ള പ്രചാരണം ശകതമാകുന്നു. ജസ്റ്റിസ് ഫോര്‍ നന്ദിനി എന്ന ക്യാംപ്യ്‌ന്റെ ഭാഗമായി തമിഴ്‌നടന്‍ കമലഹാസനും ട്വിറ്ററില്‍ കുറിപ്പെഴുതി. നന്ദിനിയുടെ കൊലപാതകത്തില്‍ സംഘപരിവാറിനെ വിമര്‍ശിച്ചുകൊണ്ടാണു കമലിന്റെ ട്വീറ്റ്.

ഡിസംബര്‍ 26 ന് ആണ് ക്രൂരമായി ബലാല്‌സംഗം ചെയ്ത്‌ നന്ദിനിയെ കൊന്നത്‌. ഹിന്ദുമുന്നണി പ്രാദേശികനേതാവ് മണികണ്ഠനും സുഹൃത്തുക്കളായ തിരുമുരുകന്‍,മണിവന്നന്‍,വെറ്റിവേലന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗര്‍ഭിണിയായ നന്ദിനിയെ തട്ടികൊണ്ട് പോയി കുട്ട ബലാല്‌സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. നന്ദിനിയുടെ വയര്‍ കുത്തിക്കീറി ഭ്രൂണം പുറത്തെടുത്ത് കിണറ്റിലിടുകയും ചെയ്തു.ജനുവരി പതിനാലിനാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.

മണികണ്ഠനും നന്ദിനിയും ഏറെ കാലമായി പ്രണയത്തിലാണെന്നും  എന്നാല്‍ ഗര്‍ഭിണിയായതോടെ ഗര്‍ഭം അലസിപ്പിക്കണമെന്നായി മണികണ്ഠന്റെ ആവശ്യം. ഇതേ തുടര്‍ന്നുണ്ടായ വഴക്കിലാണ് മണികണ്ഠനും സുഹൃത്തുക്കളും ചേര്‍ന്ന നന്ദിനിയെ ക്രൂരമായി കൊലപ്പെടുത്തിയത്. മൃതദേഹം കിട്ടി ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വ്യക്തമായ സൂചന കിട്ടിയിട്ടും പോലീസ് ഒളിച്ച് കളിക്കുകയായിരുന്നു. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനും പൊലീസ് തയ്യാറായില്ല. കേസ് അട്ടി മറിക്കാനുള്ള ശ്രമവും പോലീസ് നടത്തിയിരുന്നു.