രണ്ടായിരം രൂപയുടെ ഒരു കോടി രൂപയുമായി ഡല്‍ഹിയില്‍ രണ്ടുപേര്‍ പിടിയില്‍

single-img
4 February 2017

ദില്ലി: ദില്ലിയില്‍ മധുവിഹാറില്‍ നിന്ന് ഒരു കോടിയുടെ പുതിയ 2000 രൂപ നോട്ടുകളുമായി രണ്ടുപേര്‍ പിടിയില്‍. അശോക്, റംസാന്‍ അലി എന്നിവരാണ് പൊലിസ് പിടിയിലായത്. പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ബസ്സില്‍ കടത്തിയ നോട്ടുകള്‍ പിടിച്ചെടുത്തത്.

ഇരുവരുടേയും പക്കല്‍ 50 ലക്ഷം രൂപ വീതമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ മീററ്റിലുള്ള ഒരു വ്യക്തിയുടെ പണമാണിതെന്നാണ് ഇവര്‍ പൊലീസിനു മൊഴി നല്‍കിയത്. കൂടുതല്‍ ചോദ്യംചെയ്യലിനായി ഇരുവരേയും ആദായനികുതി വകുപ്പിനു കൈമാറിയതായി പൊലീസ് അറിയിച്ചു.