സോഷ്യല്‍ മീഡിയയുടെ ക്രൂര വിനോദത്തിനിരയായ വൃദ്ധന്റെ കണ്ണുനീര്‍, 70 കാരന്‍ 20 കാരിയെ കല്യാണം കഴിച്ചെന്ന വാര്‍ത്തയുടെ സത്യവസ്ഥ ഇതാണ്

single-img
4 February 2017

സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്ന ചിത്രമായിരുന്നു 70 കാരന്‍ 20 കാരിയെ കല്യാണം കഴിച്ചെന്ന വാര്‍ത്ത. എന്നാല്‍ സംഭവത്തിന്റെ സത്യവസ്ഥ ഇതൊന്നുമായിരുന്നില്ല. മകന്റെ കല്യാണ സമയത്ത് മരുമകളുമായിരിക്കുന്ന വൃദ്ധന്റെ ചിത്രമായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ തെറ്റിധരിക്കപ്പെട്ട് വൈറലായി മാറിയത്.സാമൂഹ്യമാധ്യമങ്ങള്‍ ഈ വൃദ്ധനെ നിരന്തരം വേട്ടയാടി.

”എന്റെ മരുമകള്‍ നൂറിജ കുറച്ചുമാസങ്ങള്‍ക്ക് മുമ്പു മരിച്ചു. എല്ലാവരും അവളെ കളിയാക്കുന്നത് പതിവായിരുന്നു. കാരണം അവള്‍ എന്റെ മകനെക്കാളും സുന്ദരിയും ആരോഗ്യവതിയുമായിരുന്നു. അവള്‍ എനിക്ക് മരുമകള്‍ എന്നതിനപ്പുറം മകളായിരുന്നു. എന്റെ ഭാര്യ പലപ്പോഴും മറ്റ് മരുമകളെക്കാള്‍ അവളോട് വാത്സല്യവും കാണിക്കാന്‍ എന്നെ ഉപദേശിച്ചിരുന്നു. കാരണം അവള്‍ എല്ലാവരില്‍ നിന്നും വ്യത്യസ്തയായിരുന്നു. മറ്റുള്ളവര്‍ അവളില്‍ അസൂയവതികളായിരുന്നു. ഞങ്ങള്‍ അവളെ നൂറി എന്നാണ് വിളിച്ചിരുന്നത്.

എന്റെ ഭാര്യക്ക് കാഴ്ച ഇല്ലായിരുന്നു. ഭാര്യയുമായി ഹജ്ജിന് പോകാനായി നൂറിയുടെ ആഭരണങ്ങളായിരുന്നു നല്‍കിയിരുന്നത്. എന്നിരുന്നാലും മരുമകള്‍ ഒരിക്കലും മകള്‍ ആവുകയില്ലല്ലോ എന്ന് മറ്റു മരുമക്കള്‍ പറയുമായിരുന്നു. 2014 ല്‍ എന്റെ ഭാര്യ മരിച്ചു. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് എന്റെ മരുമകളും. എന്നാല്‍ എന്റെ അവസാന ശ്വാസം നിലക്കുന്നത് വരെയും എന്റെ മരുമകള്‍ക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കും. മാത്രമല്ല അള്ളാഹു അവളെ സ്വര്‍ഗത്തില്‍ എത്തിച്ചിരിക്കുകയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു” ഇത് 75 കാരനായ ഒരു വൃദ്ധന്റെ വാക്കുകളാണ്.

സോഷ്യല്‍ മീഡിയയിലുടെ സത്യമെന്താണെന്നറിയാതെ വൈറലായ ഒരു ചിത്രം നിഷ്‌കളങ്കമായ ഒരു അച്ഛന്റെയും മരുമകളുടെയും ജീവിതത്തില്‍ കരിനിഴല്‍ പരത്തുകയായിരുന്നു. മരുമകളുടെ മരണശേഷവും ചിത്രം മറ്റുള്ളവരുടെ കൈയിലുടെ ഇപ്പോളും കറങ്ങി നടക്കുന്നുണ്ടാവാം. സ്‌നേഹബന്ധങ്ങള്‍ പോലും തെറ്റിദ്ധരിക്കപ്പെടുന്ന ഈ കാലത്ത്് ബലിയാടുകളായത്് ഒരു വൃദ്ധനും മരുമകളുമാണ്.