ചെന്നൈയില്‍ മലയാളി വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ കൂട്ടവഴക്കില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു

single-img
4 February 2017

 

ചെന്നൈ: മലയാളി വിദ്യാര്‍ഥികള്‍ തമ്മിലടിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ മൂന്ന് പേര്‍ക്ക് കുത്തേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. എറണാകുളം ജില്ലക്കാരായ അഖില്‍ സെബാസ്റ്റ്യന്‍, ഫയാസ് എന്നിവരുള്‍പ്പടെ മൂന്ന് പേര്‍ക്കാണ് കുത്തേറ്റത്. ഇവര്‍ ചികിത്സയിലാണ്.
റാംഗിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് അടിപിടിയും കത്തിക്കുത്തും ഉണ്ടായത്്.

ചെന്നൈയിലെ ഇന്ത്യന്‍ മാരിടൈം അക്കാഡമിയിലാണ് സംഘര്‍ഷമുണ്ടായത്.സംഘര്‍ഷത്തെ തുടര്‍ന്ന് അഞ്ച് മലയാളി വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.