ജയലളിതയുടെ മരണ കാരണം അറിയാന്‍ ഞങ്ങള്‍ തെരുവില്‍ ഇറങ്ങി സമരം ചെയ്യണോ?പ്രധാനമന്ത്രിയോട് ഗൗതമി

single-img
4 February 2017

 


അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഗൗതമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. ജെല്ലിക്കെട്ട് സമരത്തെപ്പോലെ അമ്മയുടെ മരണ കാരണം അറിയാനും തങ്ങള്‍ തെരുവിലിറങ്ങണോ എന്ന് മോദിയോട് ഗൗതമി ചോദിക്കുന്നു.

‘മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സംശയമുന്നയിച്ച് ഡിസംബര്‍-8ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഞാന്‍ എഴുതിയ കത്ത് നേരിട്ടും മീഡിയ വഴി കിട്ടിയിട്ടും മറുപടി നല്‍കാത്തത് എന്തുകൊണ്ട്?. ഗൗതമി ചോദിക്കുന്നു.

ജയലളിത ആശുപത്രിയിലായിരുന്നപ്പോള്‍ നിരവധിപ്പേര്‍ അവരെ കണ്ടിരുന്നു. എന്നാല്‍ അവരുടെ ആരോഗ്യ സ്ഥിതി ആര്‍ക്കും അറിഞ്ഞില്ല. ജയലളിതയുടെ മരണശേഷം കര്‍ഷകര്‍ ദുരിതത്തിലാണ്. സംസ്‌കാരത്തിന്റെ ഭാഗമായ ജെല്ലിക്കെട്ടിന് വേണ്ടി വരെ ഇവിടെ സമരം ചെയ്യേണ്ടി വന്നു. ദുരൂഹസാഹചര്യത്തില്‍ മരിച്ച മുഖ്യമന്ത്രിയുടെ മരണകാരണം മറവില്ലാതെ പുറത്തുകൊണ്ടുവരേണ്ടതിന് ഞങ്ങള്‍ തെരുവില്‍ സമരം ചെയ്യണോ എന്നാണ് ഗൗതമി ചോദിക്കുന്നത്.