അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്ന് ബിജെപി എംപി യോഗി ആദിത്യനാഥ്

single-img
4 February 2017

 

 

റായ്പുര്‍: അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് ബിജെപി എംപി യോഗി ആദിത്യനാഥ്. ക്ഷേത്രനിര്‍മാണത്തിനുള്ള തടസങ്ങള്‍ വൈകാതെ നീങ്ങും. അതോടെ ക്ഷേത്രനിര്‍മാണം ആരംഭിക്കുമെന്ന് ആദിത്യനാഥ് പറഞ്ഞു. ഗോരഖ്പുര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന യോഗി ആദിത്യനാഥ് എംപി റായ്പുരില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഒരു റോഡിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു.

രാമന്റെ മാതൃഭവനമാണ് ഛത്തിസ്ഖഡ്. ജ്യോതിഷപ്രകാരം രാമന്‍ മാതൃഭവനത്തില്‍ എത്തുന്നതോടെ ഒരു രാമക്ഷേത്രം പണികഴിപ്പിക്കാനുള്ള വഴികള്‍ താനേ തെളിഞ്ഞുവരും. ക്ഷേത്രനിര്‍മാണത്തിനുള്ള എല്ലാ പ്രതിബന്ധങ്ങളും അതോടെ തകര്‍ത്തെറിയപ്പെടുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.