പുതിയ മാറ്റങ്ങളുമായ് ജിമെയിലെത്തുന്നു, ഫെബ്രുവരി 8 ന് കൂടുതല്‍ വിവരങ്ങള്‍ ജിമെയില്‍ പുറത്തുവിടും

single-img
3 February 2017

സാങ്കേതിക ലോകത്തെ ഏറ്റവും വലിയ ഇമെയില്‍ സേവനമായ ജിമെയിലില്‍ പുതിയ മാറ്റങ്ങളുമായ് വരുന്നു.പഴയ ക്രോം വേര്‍ഷനുകള്‍, വിന്‍ഡോസ് എക്സ്പി, വിസ്റ്റ എന്നിവ ജിമെയില്‍ ഉപേക്ഷിക്കാന്‍ പോകുകയാണ്. ഈ ഡിവൈസുകളില്‍ തുറക്കുന്ന ജിമെയില്‍ അക്കൗണ്ടുകള്‍ക്ക് സപ്പോര്‍ട്ടിങ് നല്‍കുന്നത് നിര്‍ത്തും.

സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്നാണ് വിന്‍ഡോസിന്റെ ഈ വേര്‍ഷനുകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ക്രോമിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ 55 ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. ഫെബ്രുവരി 8 ന് ഇത് സംബന്ധിച്ച വിവരങ്ങള്‍ ജിമെയില്‍ ഉപയോക്താക്കളെ അറിയിക്കുന്നതായിരിക്കും.ജിമെയില്‍ ഉപയോഗിക്കുന്ന പകുതിയിലേറെപ്പേര്‍ ക്രോം 53 വേര്‍ഷനു താഴെയുള്ള ബ്രൗസറുകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഇതു കൂടാതെ വിന്‍ഡോസ് എക്സ്പി, വിസ്റ്റ വേര്‍ഷനുകള്‍ക്ക് മൈക്രോസോഫ്റ്റ് സപ്പോര്‍ട്ടിങ് നല്‍കുന്നത് നിര്‍ത്തി. ഇതോടെയാണ് ജിമെയിലും പുതിയ തീരുമാനമെടുത്തത്.

ക്രോം 53 വേര്‍ഷനു താഴെയുളളവര്‍ക്ക് ഈ വര്‍ഷം അവസാനം വരെ സേവനം നല്‍കും. പഴയ വേര്‍ഷനുകളില്‍ ജിമെയില്‍ തുറന്നാല്‍ എച്ച്ടിഎംഎല്‍ വേര്‍ഷനിലേക്ക് താനെ മാറുന്നതാണ്. വിന്‍ഡോസ് എക്സ്പി, വിസ്റ്റ ഒഎസുകള്‍ക്ക് വേണ്ടിയാണ് ക്രോം 49 പതിപ്പ് പുറത്തിറക്കിയത്. ഇതില്‍ നിരവധി സുരക്ഷാ പ്രശ്നങ്ങളുണ്ട്. ഗൂഗിള്‍ പഴയ വേര്‍ഷനുകള്‍ മാറ്റാനുള്ള മുന്നറിയിപ്പ് മെസേജുകള്‍ നേരത്തെ നല്‍കിയിട്ടുണ്ട്. പഴയ വേര്‍ഷനുകളില്‍ ജിമെയില്‍ തുറന്നാല്‍ ഹാക്കിങ് സാധ്യത കൂടുതലാണ്.