‘പ്രേമം’ നല്‍കിയ അംഗീകാരം തനിക്ക് അര്‍ഹമല്ല,ദൈവത്തിന്റെ അനുഗ്രഹമാണ് ഈ വിജയം; സായ് പല്ലവി

single-img
3 February 2017

 

പ്രേമം എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ സായ് പല്ലവി സിനിമകളുടെ തിരക്കിലാണ്. പ്രേമത്തിന്റെ പേരില്‍ ലഭിക്കുന്ന ഒരു അംഗീകാരവും തനിക്ക് വേണ്ട എന്നാണ് താരം പറയുന്നത്. കാരണം ആ അംഗീകാരം താന്‍ അര്‍ഹിക്കുന്നില്ല. സായി പറയുന്നു.

ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് തനിക്ക് ഈ വിജയം കൈവന്നത്. പ്രേമം എന്ന സിനിമയ്ക്കായി കഷ്ടപ്പെടുകയോ, പരിശ്രമിക്കുകയോ താന്‍ ചെയ്തിട്ടില്ലെന്നും താരം തുറന്നു പറഞ്ഞു. പ്രേമം എന്ന ദൃശ്യ വിരുന്ന് പുറത്തിറങ്ങിയതിന് ശേഷം തന്നെ തേടി ആരാധകര്‍ ജോര്‍ജിയയില്‍ വരെ എത്തിയെന്നും, പിറന്നാള്‍ ദിനം ആളുകള്‍ തേടിയെത്താറുള്ള സന്തോഷവും താരം പങ്കുവെച്ചു.പ്രേമവും കലിക്കും ശേഷം ചാര്‍ലിയിലൂടെ തമിഴില്‍ ചേക്കേറാന്‍ ഒരുങ്ങുകയാണ് സായ് പല്ലവി.