നെല്ലിന് ഗുണമേന്മ കുറവായതിനാല്‍ ഏറ്റെടുക്കാന്‍ വയ്യെന്ന് സപ്ലൈക്കോ; തൃശൂരിലെ കര്‍ഷകര്‍ പ്രതിസന്ധിയില്‍

single-img
3 February 2017

 

തൃശൂര്‍:നെല്ലിന് ഗുണമേന്മ കുറഞ്ഞെന്ന ആരോപണവുമായി സപ്ലൈകോ. തൃശൂര്‍ വടക്കാഞ്ചേരിയിലെ കര്‍ഷകര്‍ പ്രതിസന്ധില്‍. നാല്‍പ്പത് ടണ്ണിലേറെ നെല്ലാണ് നാശത്തിന്റെ വക്കിലുള്ളത്. ഇതോടെ സ്വകാര്യമില്ലുടമകള്‍ക്ക് കുറഞ്ഞ വിലക്ക് നെല്ല് നല്‍കേണ്ട ഗതികേടിലാണ് കര്‍ഷകര്‍.കൃഷിയിറക്കി കൊയ്ത് കൂട്ടിയിട്ടും സംഭരിക്കാനാളില്ലാതെ പാടത്തും വീട്ടുവളപ്പുകളിലുമായി നെല്ല് കെട്ടിക്കിടക്കുകയാണ്. ഏങ്കക്കാട്ടെ ഇരുനൂറേക്കര്‍ പാടശേഖരത്തില്‍ കൃഷിയിറക്കിയ കര്‍ഷകര്‍ക്കാണ് ഈ ദുര്യോഗം. വെള്ളക്കുറവ് മൂലം നെല്ലിന്റെ ഗുണമേന്മ നഷ്ടപ്പെട്ടുവെന്ന് പറഞ്ഞാണ് സപ്ലൈകോ സംഭരണത്തില്‍ നിന്നും പിന്മാറിയത്.

ആവശ്യത്തിന് ജലലഭ്യത ഉറപ്പുവരുത്താനാകാത്തത് മൂലമാണ് നെല്ലിന് തൂക്കവും വലിപ്പവും കുറയാനുള്ള കാരണം.ആഴ്ചകളായി കൊയ്ത്ത് പൂര്‍ത്തിതയാക്കിയ നെല്ലാണ് ഈ വിധത്തില്‍ കെട്ടിക്കിടക്കുന്നത്. സര്‍ക്കാര്‍ കര്‍ഷകരെ കൈ ഒഴിഞ്ഞതോടെ ചുളുവിലക്ക് നെല്ല് സംഭരിക്കാനുള്ള നീക്കത്തിലാണ് സ്വകാര്യ മില്ലുടമകള്‍. നെല്ല് സ്വകാര്യ മില്ലുകള്‍ക്ക് കൈമാറേണ്ടി വന്നാല്‍ കനത്ത സാമ്പത്തിക നഷ്ടമാകും കര്‍ഷകര്‍ക്കുണ്ടാകുക