അന്തരിച്ച മുസ്‌ലീം ലീഗ് ദേശീയ അധ്യക്ഷനും ലോക്‌സഭ അംഗവുമായ ഇ അഹമ്മദിന്റെ ഖബറടക്കം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദില്‍ ഇന്ന് നടക്കും

single-img
2 February 2017

കണ്ണൂര്‍: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ അന്തരിച്ച മുസ്‌ലീം ലീഗ് ദേശീയ അധ്യക്ഷനും ലോക്‌സഭ അംഗവുമായ ഇ അഹമ്മദിന്റെ ഖബറടക്കം ഇന്ന് 11 മണിക്ക് കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദില്‍ നടക്കും.

രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തു നിന്നുള്ള നിരവധിയാളുകള്‍ ചടങ്ങുകളില്‍ പങ്കെടുക്കും. നിലവില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം കണ്ണൂരിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് ഇ അഹമ്മദിന്റെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. വന്‍ ജനാവലിയാണ് ഇന്നലെയും ഇന്നുമായി പ്രിയ നേതാവിനെ ഒരു നോക്കു കാണുന്നതിനായി  എത്തുന്നത്.

ചൊവ്വാഴ്ച ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടക്കുന്നതിനിടെ കുഴഞ്ഞുവീണ ഇ അഹമ്മദ് എംപിയെ ദില്ലിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ 2.15 ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.