സെക്രട്ടറിയേറ്റിന് മുന്നില്‍ അമ്മയെ മകന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു, അമ്മയുടെ നില ഗുരുതരം

single-img
2 February 2017

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ അമ്മയെ മകന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. ആളുകള്‍ നോക്കി നില്‍ക്കെ പുളിയറക്കോണം സ്വദേശിനി ഗീത(40)നാണ് കുത്തേറ്റത്. ഗുരുതരമായ പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ പൊലീസ് ആശുപത്രിയിലെത്തിച്ചു.

അമ്മയും മകനും ഒരുമിച്ച് സംസാരിച്ചുവരികായിരുന്നെന്നും പെട്ടെന്ന് പ്രകോപനമുണ്ടായ മകന്‍ കോമ്പസ് കൊണ്ട് അമ്മയുടെ കഴുത്തിന് കുത്തുകകയായിരുന്നെന്നും പൊലീസ് പറയുന്നു. കഴുത്തില്‍ നിന്നും രക്തം വാര്‍ന്നൊലിച്ചതോടെ വീണ്ടും മകന്‍ കുത്താനായി ശ്രമിച്ചു. ഉടന്‍ തന്നെ ബസ് സ്‌റ്റോപ്പില്‍ ഉണ്ടായിരുന്ന ആളുകള്‍ ഇയാളെ പിടിച്ചുമാറ്റി.

അഭിജിത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അമ്മയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്നാണ് അറിയുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിജിത്ത് ലഹരിക്കടിമയാണെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.