അമേരിക്കയിലെ സഖാവായ് ദുല്‍ഖറെത്തുന്നു, ചിത്രം ഈ വര്‍ഷം തന്നെ തീയേറ്ററുകളിലെത്തും

single-img
2 February 2017

 

ദുല്‍ക്കര്‍-അമല്‍ നീരദ് ടീം ഒന്നിക്കുന്ന പുതിയ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സിഐഎ (കോമ്രെയ്ഡ് ഇന്‍ അമേരിക്ക) എന്നാണ് സിനിമയുടെ പേര്. വിപ്ലവകാരിയുടെ വേഷത്തിലാണ് ചിത്രത്തില്‍ ദുല്‍ക്കര്‍ എത്തുന്നത്.

നാട്ടില്‍നിന്ന് അമേരിക്കയിലെത്തുന്ന ഒരു സാധാരണക്കാരാനായ പാലാക്കാരന്റെ കഥയാണു സിനിമ. പ്രശസ്ത ഛായാഗ്രാഹകന്‍ സി.കെ. മുരളീധരന്റെ മകള്‍ കാര്‍ത്തികയാണു ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക.സൗബിന്‍, ജിനു ജോസഫ്, തമിഴ് നടന്‍ ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍.

ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷിബിന്‍ ഫ്രാന്‍സിസ് പാലാ പൂവത്തോട് സ്വദേശിയാണ്.ഇയ്യോബിന്റെ പുസ്തകത്തിനുശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം തിയറ്ററുകളിലെത്തും. ഗോപി സുന്ദറിന്റേതാണു സംഗീതം. അമലിന്റെ സഹായിയായിരുന്ന രണദിവെയാണു സിനിമാട്ടോഗ്രഫി നിര്‍വഹിക്കുക. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ നാലാം ചിത്രമാണിത്.