ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരി സൂചികകള്‍ കുതിക്കുന്നു

single-img
1 February 2017

മുംബൈ: ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരി സൂചികകള്‍ കുതിക്കുന്നു. സെന്‍സെക്‌സ് 395 പോയന്റ് നേട്ടത്തില്‍ 28051 ലിലും നിഫ്്റ്റി 108 പോയന്റ് ഉയര്‍ന്ന് 8669ലുമെത്തി.

ബിഎസ്ഇയിലെ 1608 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 918 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഗെയില്‍, എച്ച്ഡിഎഫ്‌സി, ഐടിസി തുടങ്ങിയവയാണ് നേട്ടത്തില്‍. ടിസിഎസ്, ഇന്‍ഫോസിസ്, ലുപിന്‍, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ തുടങ്ങിയ നഷ്ടത്തിലുമാണ്.