ട്രെയിനുകളില്‍ ബയോടോയ്‌ലറ്റുകള്‍ 2019 മുതല്‍ ഉണ്ടാവുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലി, ഐആര്‍സിടിസി വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് ഉണ്ടാവില്ല

single-img
1 February 2017

ദില്ലി: രാജ്യം ഉറ്റുനോക്കിയിരുന്ന ബജറ്റ് അവതരണത്തില്‍ രണ്ട് വര്‍ഷം കൊണ്ട് രാജ്യത്തെ മുഴുവന്‍ തീവണ്ടികളിലും ബയോടോയ്‌ലറ്റുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റലി പറഞ്ഞു. ഐആര്‍സിടിസി വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് ഉണ്ടാവില്ലെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

ഐആര്‍സിടിസി, സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള ഐആര്‍കോണ്‍ എന്നീ സ്ഥാപനങ്ങള്‍ സ്റ്റോക്ക് എക്‌സേഞ്ചില്‍ ലിസ്റ്റ് ചെയ്യുമെന്ന സുപ്രധാന പ്രഖ്യാപനവും ഇന്നുണ്ടായി.

തിരഞ്ഞെടുത്ത വസ്തുകളും, ചരക്കുകളും കടത്തുന്നതിനായി പോയിന്റെ ടു പോയിന്റ സര്‍വ്വീസുകള്‍ 2020 ഓടെ ആളില്ലാ ലെവല്‍ ക്രോസുകളില്ലാതാക്കും 500 റെയില്‍വേ സ്‌റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദ സ്‌റ്റേഷനുകളാക്കും ടൂറിസവും തീര്‍ത്ഥാടനവും ലക്ഷ്യമാക്കി പ്രത്യേക ട്രെയിനുകള്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഒരു ലക്ഷം കോടി രൂപയുടെ റെയില്‍വെ സുരക്ഷാ ഫണ്ട് റെയില്‍ യാത്രാ സുരക്ഷയ്ക്ക് ഒരു ലക്ഷം കോടി ഐ.ആര്‍.സി.ടി.സി വഴിയുള്ള ടിക്കറ്റ് ബുക്കിങ്ങിന് ഫീസ് ഒഴിവാക്കി.

2019 ഓടെ എല്ലാ തീവണ്ടികളിലും ബയോ ടോയ്‌ലെറ്റുകള്‍, 2017-18ല്‍ 25 റെയില്‍വെ സ്‌റ്റേഷനുകള്‍ പുനരുദ്ധരിക്കും 3500 കി.മീ പുതിയ റെയില്‍ പാത കമ്മീഷന്‍ ചെയ്തു പുതിയ മെട്രോ റെയില്‍ നയത്തിനു രൂപം നല്‍കും എസ്.എം.എസ്. അടിസ്ഥാനമാക്കി ക്ലീന്‍ മൈ കോച്ച് പദ്ധതി റെയില്‍വേയില്‍ പരാതി പരിഹാരത്തിനായി കോച്ച് മിത്ര റെയില്‍വേയില്‍ 1.31 ലക്ഷം കോടി നിക്ഷേപിക്കും.