മാനേജ്‌മെന്റിനെതിരെ കോഴിക്കോട് മുക്കം കെ.എം.സി.ടി പോളിടെക്‌നിക്കില്‍ വിദ്യാര്‍ത്ഥി സമരം ശക്തമാവുന്നു

single-img
1 February 2017

കോഴിക്കോട് : സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്നില്ല. ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥിസമരം തുടരുന്ന സാഹചര്യത്തില്‍ വീണ്ടും കോഴിക്കോട് മുക്കം കെ.എം.സി.ടി പോളിടെക്‌നിക്കില്‍ മാനേജ്‌മെന്റിനെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാവുന്നു. നേരത്തേ മാനേജ്‌മെന്റിനെതിരെ സമരം നടത്തിയ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ ഇന്ന് മുതല്‍ സമരം നടത്തുന്നത്.

വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ പോളിടെക്‌നിക്കിന് മുന്‍പില്‍ വിദ്യാര്‍ത്ഥികള്‍ ഇന്ന് മുതല്‍ നിരാഹാരം അനുഷ്ഠിക്കും. അനാവശ്യമായി വിദ്യാര്‍ത്ഥികളില്‍ നിന്ന് പിഴ ഈടാക്കുന്നുവെന്നാരോപിച്ച് സമരം ചെയ്ത വിദ്യാര്‍ത്ഥികളില്‍ നിന്നും റി വാല്യുവേഷന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

മാനേജ്‌മെന്റിന്റെ പിടിവാശി മൂലം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷമാണ് നഷ്ടമാവുന്നത്. മാനേജ്‌മെന്റിന്റെ പകപോക്കല്‍ അവസാനിപ്പിക്കുന്നത് വരെ സമരം തുടരുമെന്നാണ് വിദ്യാര്‍ത്ഥികളുടെ പക്ഷം. നേരത്തെ ബെഞ്ചില്‍ ചാരി നിന്നതിനും താടി വെച്ചതിനും ഷര്‍ട്ട് ഇന്‍ ചെയ്യാത്തതിനും ആയിരം മുതല്‍ പതിനായിരം വരെ പിഴ ചുമത്തുന്ന നടപടിക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം നടത്തിയിരുന്നു. ഈ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് മാനേജ്‌മെന്റിന്റെ പകപോക്കല്‍