ഇ.അഹമ്മദിന്റെ മരണം: ബജറ്റ് മാറ്റണമെന്ന് പ്രതിപക്ഷം

single-img
1 February 2017


ന്യൂഡല്‍ഹി: ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും ലോക്‌സഭാംഗവുമായ ഇ. അഹമ്മദിന്‍റെ നിര്യാണത്തെ തുടര്‍ന്ന് കേന്ദ്ര ബജറ്റ് ഇന്നു നടത്തുന്നകാര്യം അനിശ്ചിതത്വത്തില്‍. ബജറ്റ് മാറ്റിവയ്ക്കണമെന്ന് ലോക്‌സഭ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ഈ ആവശ്യം അംഗീകരിക്കാനാണ് സാധ്യത.അതേസമയം ബജറ്റ് മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതായാണ് വിവരം. ബജറ്റ് മാറ്റിയില്ലെങ്കില്‍ സഭ ബഹിഷ്കരിക്കുമെന്നും പ്രതിപക്ഷം അറിയിച്ചു. ഇനി ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ലോക്സഭാ സ്പീക്കറാണ്.
സിറ്റിംഗ് എംപി മരണപ്പെട്ടാൽ കീഴ്‌വഴക്കമനുസരിച്ച് പാര്‍ലമെന്‍റ് അനുശോനം രേഖപ്പെടുത്തി പിരിയണമെന്നാണ് ചട്ടം. ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് ഇ. അഹമ്മദ് അന്തരിച്ചത്.