കേന്ദ്രബജറ്റ് അവതരണം തുടങ്ങി; പ്രതിപക്ഷം പ്രതിഷേധത്തിലേക്ക്

single-img
1 February 2017

 

 

 

ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബജറ്റ് അവതരിപ്പിക്കുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാനായെന്ന് ജെയ്റ്റ്ലി പറഞ്ഞു.സര്‍ക്കാര്‍ ജനങ്ങളുടെ സാമ്പത്തിക കാവല്‍ക്കാരനാണ്. ജനങ്ങളുടെ പിന്തുണക്ക് ജെയ്റ്റ്ലി നന്ദിയുണ്ടെന്നും ജെയ്റ്റ്ലി പറഞ്ഞു.

ഇ.അഹമ്മദിന്റെ മരണത്തില്‍ സ്പീക്കര്‍ അനുശോചിച്ചു കൊണ്ടാണ് സഭാ നടപടികള്‍ ആരംഭിച്ചത്. കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ ബഹളം വെക്കുകയാണ്.അരുണ്‍ ജെയ്റ്റ്ലിയുടെ നാലാമത് ബജറ്റാണിത്. പൊതുബജറ്റും റെയില്‍വേ ബജറ്റും ഒരുമിച്ചാണ് അവതരിപ്പിക്കുന്നത്. ഫെബ്രുവരി 1ന് ബജറ്റ് അവതരിപ്പിക്കുന്നത് ആദ്യമായാണ്.

അഹമ്മദിന്റെ നിര്യാണത്തെത്തുടര്‍ന്ന് ബജറ്റ് അവതരണം മാറ്റിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ബജറ്റിന്‌ സ്പീക്കര്‍ അനുമതി നല്‍കിയത്.സിറ്റിംഗ് എംപി ഇ അഹമ്മദ് മരിച്ചതിനെത്തുടര്‍ന്ന് കീഴ് വഴക്കം അനുസരിച്ച് ബജറ്റ് നാളത്തേക്ക് മാറ്റണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.എന്നാല്‍ ബജറ്റ് അവതരിപ്പിക്കാന്‍ പശ്ചാത്തല സൗകര്യങ്ങളെല്ലാം ഒരുക്കിയ സാഹചര്യത്തില്‍ ബജറ്റ് അവതരിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോകണ്ട കാര്യമില്ല എന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം.ഇതൊരു കീഴ്വഴക്കം മാത്രമാണെന്നും നിയമമല്ലെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.1954 ലിലും 1974 ലും സിറ്റിംഗ് എംപിമാര്‍ മരിച്ചപ്പോള്‍ ബജറ്റ് അവതരിപ്പിച്ചിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.