ലക്ഷ്മിനായര്‍ക്ക് തിരിച്ചടി; സമരപ്പന്തല്‍ പൊളിച്ച് നീക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

single-img
31 January 2017


കൊച്ചി: ലോ അക്കാഡമിക്ക് മുന്നിലെ എല്ലാ സമരപ്പന്തലുകളും പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ ലക്ഷ്മി നായർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. അക്കാദമി ക്യാംപസിലെ വിദ്യാര്‍ഥിസംഘടനകളുടെ സമരപ്പന്തല്‍ പൊളിച്ചുമാറ്റണമെന്ന ഹര്‍ജിയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം കോളെജിനുള്ളില്‍ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നും കോടതി അറിയിച്ചു.
സമരപ്പന്തൽ കാരണം ലോ അക്കാഡമിയിലേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നും സമരക്കാരെ ഒഴിപ്പിക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ലക്ഷ്മി നായർ ഹർജി സമർപ്പിച്ചിരുന്നത്.ക്യാംപസിലെ സഞ്ചാരസ്വാതന്ത്ര്യം തങ്ങള്‍ ഹനിച്ചിട്ടില്ല. പേരൂര്‍ക്കട സിഐയാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്നും വിദ്യാര്‍ഥികള്‍ കോടതിയില്‍ അറിയിച്ചു.