രാജ്യം 6.7 മുതൽ 7.5% വളർച്ച നേടുമെന്ന് സാമ്പത്തിക സർവേ;കാര്‍ഷിക വരുമാനം ഇടിഞ്ഞു, തൊഴില്‍ നഷ്ടമുണ്ടായി

single-img
31 January 2017

ന്യൂഡൽഹി: ഇന്ത്യൻ സന്പദ് വ്യവസ്ഥ 2017-18 6.75 മുതൽ 7.5 ശതമാനം വരെ വളർച്ചാ നിരക്ക് നേടുമെന്ന് സാന്പത്തിക സർവേ. എന്നാൽ വ്യവസായ വളർച്ച 7.4ൽ നിന്ന് 5.2 ശതമാനമായി കുറയുമെന്നും റിപ്പോർട്ട്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് കാര്‍ഷിക വരുമാനം ഇടിഞ്ഞെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടിൽ പറയുന്നു. ഡിസംബര്‍ 31 വരെ തൊഴില്‍ നഷ്ടമുണ്ടായെന്നും സാമൂഹ്യ പ്രശ്‌നങ്ങളുണ്ടായെന്നും സാമ്പത്തിക സര്‍വ്വേ രേഖപ്പെടുത്തുന്നു.

50 ദിവസം കൊണ്ട് നോട്ട് നിരോധനത്തിന്റെ എല്ലാ ദുരിതങ്ങളും അവസാനിപ്പിക്കുമെന്ന് പറഞ്ഞ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഏപ്രില്‍ മാസത്തോടെ കറന്‍സി ക്ഷാമം പരിഹരിക്കാനാവുമെന്ന പ്രതീക്ഷയാണ് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ മുന്നോട്ട് വെക്കുന്നത്.രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ച ബജറ്റ് സമ്മേളനത്തിന്റെ ആദ്യം ദിനം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചതിന് പിന്നാലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പിരിഞ്ഞു.