ലക്ഷ്മി നായര്‍ രാജിവെക്കേണ്ടതില്ലെന്ന് എസ്എഫ്‌ഐ; അഞ്ച് വര്‍ഷത്തേക്ക് ചുമതലകളില്‍ നിന്ന് മാറ്റിയാല്‍ മതി

single-img
31 January 2017

ലോ അക്കാദമി സമരത്തിൽ എസ്എഫ്ഐ നിലപാട് മയപ്പെടുത്തി. ലക്ഷ്മി നായര്‍ രാജിവയ്ക്കേണ്ടതില്ലെന്ന് എസ്എഫ്ഐ .അഞ്ച് വർഷത്തേക്ക് ചുമതലകളിൽ നിന്നും മാറിനിന്നാൽ മതിയെന്നുമാണ് സംഘടനയുടെ പുതിയ നിലപാട്. ലക്ഷ്മി നായർ രാജിവയ്ക്കുന്നതു വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച എസ്എഫ്ഐ പൊടുന്നനെ ഇന്ന് നിലപാട് വിഴുങ്ങുകയായിരുന്നു.

തിങ്കളാഴ്ച ലോ അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലേക്ക് വിദ്യാര്‍ഥി സംഘടനകളെയും ക്ഷണിച്ചിരുന്നു. ലക്ഷ്മി നായര്‍ രാജിവയ്ക്കില്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചതോടെ എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ യോഗം ബഹിഷ്‌കരിച്ചു പുറത്തുപോയി. എന്നാല്‍ ഇതിന് ശേഷവും എസ്എഫ്‌ഐ നേതാക്കളുമായി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പ്രത്യേകം ചര്‍ച്ച നടത്തി. ഇതോടെ തന്നെ എസ്എഫ്‌ഐ നിലപാടില്‍ നിന്നും പിന്നോട്ടുപോകുമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.