സമരം ചെയ്യുന്നവര്‍ അന്നം തരുമോ?പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെച്ചിട്ട് താന്‍ എന്തുചെയ്യുമെന്ന് ലക്ഷ്മി നായര്‍

single-img
31 January 2017


തിരുവനന്തപുരം: രാജിവച്ചിട്ടു താന്‍ എന്താണു ചെയ്യേണ്ടതെന്നു ലോ അക്കാഡമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍. ഈ പ്രായത്തില്‍ എനിക്കു വേറെ ജോലിയൊന്നും അറിയില്ല. പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു തത്കാലത്തേക്ക് മാറിനില്‍ക്കാമെന്നു പറഞ്ഞിട്ട് അത് അംഗീകരിച്ചില്ല.അഞ്ച് വര്‍ഷത്തേക്ക് സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്നാണു വിദ്യാര്‍ഥി സംഘടനകളുടെ നിലപാട്. അത് എങ്ങനെ അംഗീകരിക്കും എനിക്കു വേറെ ജോലിയൊന്നും അറിയില്ല.

ഉദ്യോഗം രാജിവെച്ച് വീട്ടില്‍ കുത്തിയിരുന്നാല്‍ സമരം ചെയ്യുന്നവര്‍ അന്നം തരുമോ? വിദ്യാര്‍ഥികളുടെ ഭൂരിഭാഗം ആവശ്യങ്ങളും പരിഗണിച്ചിട്ടും അവര്‍ എന്നെ അവസാനിപ്പിക്കാനാണ് നോക്കുന്നത്. ഇത് അംഗീകരിക്കാന്‍ സാധ്യമല്ല. പരമാവധി വിട്ടുവീഴ്ചയ്ക്കു തയ്യാറായിട്ടും അത് അംഗീകരിക്കാന്‍ തയ്യാറാകാത്ത സ്ഥിതിക്ക് ഇനി നിയമത്തിന്റെ വഴികള്‍ തേടുമെന്നും ലക്ഷ്മി നായര്‍ കൂട്ടിച്ചേർത്തു.