കോടിയേരിക്ക് വിഎസിന്റെ മറുപടി; ലോ അക്കാദമി സമരം പൊതുപ്രശ്‌നമെന്ന് വി.എസ്.

single-img
30 January 2017

തിരുവനന്തപുരം: ലോ അക്കാദമി പ്രശ്‌നം വിദ്യാര്‍ഥി പ്രശ്‌നം മാത്രമല്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് വി.എസ്.അച്യുതാനന്ദന്‍. ലോ കോളെജിലെ സമരം പൊതുപ്രശ്‌നമാണ്. അധികാര ശക്തികളെ നിയന്ത്രിക്കേണ്ടവര്‍ മാനേജ്‌മെന്റിന് കീഴടങ്ങരുത്. അങ്ങനെ വന്നാല്‍ പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാകില്ല. ലോ അക്കാദമിയിലെ അധിക ഭൂമി തിരിച്ചുപിടിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.ലോ അക്കാദമിയിലേത് വിദ്യാര്‍ത്ഥി സമരം മാത്രമാണെനയിരുന്നു നേരത്തെ കൊടിയേരിയുടെ പ്രതികരണം

കഴിഞ്ഞ ദിവസം വിമര്‍ശനങ്ങള്‍ക്ക് ഒടുവില്‍ ലോ അക്കാദമി സമരപന്തലില്‍ എത്തിയ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഭൂമി പിടിച്ചെടുക്കണമെന്ന വിഎസിന്റെ ആവശ്യത്തെ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണതെന്നാണ് പ്രതികരിച്ചത്.ഭൂമി പ്രശ്‌നം വിദ്യാര്‍ത്ഥികളുടെ സമരത്തിന്റെ ഭാഗമല്ലെന്നും കോടിയേരി പ്രതികരിച്ചിരുന്നു. ലോ അക്കാദമി വിഷയത്തെ രാഷ്ട്രീയമായി കാണരുതെന്നും അത് ഒരു വിദ്യാര്‍ത്ഥി സമരം മാത്രമാണെന്നുമായിരുന്നു കോടിയേരി പറഞ്ഞത്.ലോ അക്കാദമി മാനേജ്‌മെന്റ് വിട്ടുവീഴ്ചക്ക് തയാറാവണം. സമരം വിദ്യാര്‍ഥി പ്രശ്‌നമായി കാണണമെന്നും സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു.