ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന് മാറ്റിയേക്കും;തീരുമാനം ഡയറക്ടർ ബോർഡ് യോഗം കഴിഞ്ഞ്

single-img
30 January 2017

ലോ അക്കാഡമി പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും ലക്ഷ്മി നായരെ മാറ്റിയേക്കുമെന്ന് സൂചന. ഇന്ന് ചേരുന്ന ഡയർക്ടർ ബോർഡ് യോഗം ഇക്കാര്യങ്ങളടക്കം പരിശോധിക്കുമെന്ന് ഡയറക്ടർ എൻ.നാരായണൻ നായർ മാധ്യമങ്ങളോട് പറഞ്ഞു. അക്കാദമി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗം അല്‍പസമയത്തിനകം ചേരും. വിദ്യാര്‍ഥിപ്രതിനിധികളേയും ചര്‍ച്ചയ്ക്കുവിളിച്ചു.
യോഗത്തിൽ വിവിധ വിദ്യാർഥി സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും. എല്ലാ സംഘടനകളുടെയും രണ്ടു പ്രതിനിധികളാണ് പങ്കെടുക്കുന്നത്. യോഗശേഷം മാധ്യമപ്രവർത്തകരെ കാണുമെന്നും അദ്ദേഹം അറിയിച്ചു.