ഒടുവിൽ പോലീസ് ഒളിച്ച് കളി അവസാനിപ്പിച്ചു;വിദ്യാര്‍ഥികളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയില്‍ ലക്ഷ്മി നായര്‍ക്കെതിരെ കേസെടുത്തു

single-img
30 January 2017

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളെജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ കേസെടുത്തു. വിദ്യാര്‍ഥികളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്. പേരൂര്‍ക്കട പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കന്റോണ്‍മെന്റ് എ.സി.കെ.ഇ ബൈജുവിനാണ് അന്വേഷണ ചുമതല.

പരാതി നൽകിയിട്ട് ദിവസങ്ങൾ ആയെങ്കിലും രാഷ്ട്രീയ സമ്മർദ്ദം കാരണം ലക്ഷ്മി നായർക്കെതിരേ കേസ് രജിസ്റ്റർ ചെയ്യാതെ പോലീസ് ഒളിച്ച് കളിയ്ക്കുക ആയിരുന്നു.ഒടുവിൽ പ്രതിപക്ഷത്തിന്റേയും സമരം ചെയ്യുന്ന വിദ്യാർഥികളുടെയും വിമർശനത്തിന്റെ പശ്ചാത്തലത്തിലാണു ഇപ്പോൾ കേസ് എടുത്തിരിയ്ക്കുന്നത്.

ദളിത് പീഡനം,ജാതിപ്പേര് വിളിച്ച് ആക്ഷേപിയ്ക്കൽ എന്നീ വകുപ്പുകൾ ചേർത്താണു കേസ് എടുത്തത്.