ജിയോയെ നേരിടാൻ പുതിയ നീക്കം;ഐഡിയയും വോഡാഫോണും ഒന്നാകുന്നു

single-img
30 January 2017

 


രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഐഡിയയും വോഡഫോണും ലയിക്കുന്നു. ലയനവാർത്തകൾ വോഡാഫോൺ ഗ്രൂപ്പ് സ്ഥിരീകരിച്ചു
ലയനം പ്രാബല്യത്തിലായാല്‍ ഉപഭോക്താക്കളുടെ എണ്ണം 39 കോടിയോളമാകും.ഇതോടെ 27 കോടി ഉപയോക്താക്കളുള്ള എയർടെല്ലിനെ കമ്പനിയ്ക്ക് പിന്തള്ളാനാകും.റിലയന്‍സ് ജിയോയ്ക്ക് ഈ ലയനം വെല്ലുവിളിയാകുമെന്നാണു കരുതുന്നത്.നിലവിൽ ജിയോയ്ക്ക് 7.2കോടി വരിക്കാരാണുള്ളത്.

19 ശതമാനം വിപണി വിഹിതമുള്ള വൊഡാഫോണും 17 ശതമാനം വിപണി വിഹിതമുള്ള ഐഡിയയും ലയിക്കുന്നതോടെ പുതിയ കൂട്ടുകെട്ടായിരിക്കും രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാക്കൾ.