മുപ്പത് വയസ്സായിട്ടും എന്തുകൊണ്ടു വിവാഹം കഴിക്കുന്നില്ല?ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി കാജല്‍

single-img
30 January 2017

വിവാഹം കഴിക്കാത്ത നടിമാരെ അഭിമുഖം ചെയ്യുമ്പോള്‍ എല്ലാം പ്രധാനമായും ഉയരുന്ന ചോദ്യം ഇതാണ്, എന്നാണ് വിവാഹം.തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളിനും അടുത്തിടെ നടന്ന അഭിമുഖത്തില്‍ ഈ പതിവു ചോദ്യത്തിന് ഉത്തരം പറയേണ്ടി വന്നു. മുപ്പതു വയസ്സായിട്ടും താരം എന്തുകൊണ്ടു വിവാഹം കഴിക്കുന്നില്ല? പ്രണയമുണ്ടോ? എന്നു തുടങ്ങി തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ് അഭിമുഖത്തിനിടയില്‍ കാജലിനോട് ചോദിച്ചത്. നിങ്ങള്‍ എനിക്ക് എത്രവര്‍ഷമാണ് തരാന്‍ ഉദ്ദേശിക്കുന്നത്? നിങ്ങള്‍ക്ക് ഞാന്‍ എന്റെ അച്ഛനെ പരിചയപ്പെടുത്തിത്തരാം എന്നായിരുന്നു കാജലിന്റെ മറുപടി.

എന്നാല്‍ തീര്‍ച്ചയായും ഞാന്‍ വിവാഹം കഴിയ്ക്കുമെന്ന് പറ‍ഞ്ഞ കാജല്‍, ഇപ്പോഴത്തെ തിരക്കേറിയ കരിയറില്‍ അതേ കുറിച്ച് ചിന്തിയ്ക്കുന്നില്ലെന്ന് കൂട്ടിച്ചേര്‍ത്തു. അജിത്ത് നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ തിരക്കിലാണ് കാജല്‍.