വിവാദങ്ങളുടെ ആവശ്യമില്ല അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി

single-img
29 January 2017

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പേരില്‍ ഉണ്ടാകുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്നും പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും വൈദ്യുതി മന്ത്രി എം.എം മണി. അതിന്റെ. കേന്ദ്രം അതിരപ്പിള്ളിക്കായി നല്‍കിയ പരിസ്ഥിതി അനുമതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

നിലവില്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് വൈദ്യുതി വകുപ്പ് കടന്നുപോകുന്നത്. 70 ശതമാനം വൈദ്യുതിയും പുറത്തുനിന്നും വാങ്ങേണ്ട സ്ഥിതിയാണ്. വൈദ്യുതി ബോര്‍ഡിന് 6000 കോടി രൂപയില്‍ അധികം ബാധ്യതയുണ്ട്. ചെറുകിട ജലവൈദ്യുത പദ്ധതികളും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. പവര്‍കട്ട് ഒഴിവാക്കാനാണ് പരമാവധി ശ്രമിക്കുന്നത്. വൈദ്യുതി നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് റെഗുലേറ്ററി കമ്മീഷനാണെന്നും അദ്ദേഹം പറഞ്ഞു.