കേരളത്തില്‍ കടുത്ത ജലക്ഷാമം; പാലക്കാട് ചെക്പോസ്റ്റുകളില്‍ കര്‍ഷകര്‍ ചരക്ക് വാഹനങ്ങള്‍ തടഞ്ഞു

single-img
27 January 2017

 

 

പാലക്കാട്: പാലക്കാട് ജില്ലയിലെ തമിഴ്നാട് അതിര്‍ത്തിയിലുള്ള ചെക്പോസ്റ്റുകളില്‍ തമിഴ്നാട്ടില്‍നിന്നുള്ള ചരക്ക് വാഹനങ്ങള്‍ തടഞ്ഞു. കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കരാര്‍ പ്രകാരമുള്ള ആളിയാര്‍ ജലം ലഭ്യമാകാത്തതില്‍ പ്രതിഷേധിച്ചാണ് വാഹനങ്ങള്‍ തടയുന്നത്.

കേരളത്തിന് ലഭിക്കേണ്ട ജലം ലഭിക്കാത്തതിനാല്‍ മേഖലയിലെ കര്‍ഷകര്‍ കടുത്ത ബുദ്ധിമുട്ട് അനുഭവിച്ചുവരികയാണെന്നും ജലം ലഭിക്കുന്നതിന് ആവശ്യമായ നടപടിയെടുക്കണമെന്നും അവശ്യപ്പെട്ടാണ് കര്‍ഷക സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നത്.