ബധിരര്‍ക്കും നിയമം ബാധകമാണ്; ദേശീയ ഗാനം ആലപിക്കുമ്പോള്‍ കേള്‍വി ശക്തി ഇല്ലാത്തവരും എഴുനേല്‍ക്കണമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍

single-img
26 January 2017

 

 

ദില്ലി: രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ വിഭിന്ന ശേഷിക്കാരും ആദരവ് പ്രകടിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ദേശീയ ഗാനം ആലപിക്കുമ്പോള്‍ അംഗ വിക്ഷേപങ്ങള്‍ കൊണ്ട് ആദരവ് പ്രകടമാക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. കാഴ്ച്ച സംബന്ധമായും, കേള്‍വി ശക്തിയില്ലാത്തതുമായ ആളുകള്‍ നിര്‍ബന്ധമായും എണീറ്റു നില്‍ക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നു.കേന്ദ്ര സാമൂഹിക നീതി വകുപ്പാണ് റിപ്പബ്ലിക്ക് ദിനത്തിന്റെ തലേന്ന് വിഭിന്ന ശേഷിക്കാര്‍ക്കായി പ്രത്യേക മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്.

പൊതു പരിപാടികളുടെ സംഘാടകര്‍ നിര്‍ബന്ധമായും എല്ലാത്തരത്തലുമുള്ള ആളുകള്‍ക്കും കേല്‍ക്കുവാന്‍ സാധിക്കുന്ന തരത്തിലായിരിക്കണം ദേശീയഗാനം ആലപിക്കുവാനെന്നും ഉത്തരവില്‍ പറയുന്നുണ്ട്.ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് ആക്രമണ സംഭവങ്ങള്‍ ഒഴിവാക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു.