റിപ്പബ്ലിക് ദിനാഘോഷം;സംസ്ഥാനത്ത് ഗവര്‍ണര്‍ പതാക ഉയര്‍ത്തി, പച്ചക്കറികൃഷി അനിവാര്യമാണെന്നും ജലം സംരക്ഷിക്കണമെന്നും ഗവര്‍ണര്‍

single-img
26 January 2017

 

 


തിരുവനന്തപുരം: രാജ്യത്തിന്റെ 68-മത്‌ റിപ്പബ്ലിക് ദിനം തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പതാക ഉയര്‍ത്തി. ജൈവകൃഷി പ്രോത്സാഹിപ്പിക്കണമെന്നും വരള്‍ച്ചയെ നേരിടാന്‍ ജലം സംരക്ഷിക്കണമെന്നും തന്റെ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

പച്ചക്കറി കൃഷി നടത്തുമെന്നും ജലം സംരക്ഷിക്കുമെന്നും ഈ റിപ്പബ്ലിക് ദിനത്തില്‍ എല്ലാവരും പ്രതിജ്ഞ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 23 പ്ലാറ്റൂണകളോടൊപ്പം ശ്വാനസേനയും ഇത്തവണത്തെ പരേഡില്‍ പങ്കെടുത്തു. ഇതാദ്യമായാണ് സംസ്ഥാനത്ത് ശ്വാനസേന പരേഡില്‍ പങ്കെടുക്കുന്നത്.

എറണാകുളത്ത് മന്ത്രി തോമസ് ഐസക്കും കോഴിക്കോട് മന്ത്രി വിഎസ് സുനില്‍ കുമാറും കണ്ണൂരില്‍ മന്ത്രി എകെ ശശീന്ദ്രനും പതാക ഉയര്‍ത്തി. അമിതദേശീയത ഫാസിസത്തിലേക്കുള്ള വഴിയാണെന്നും ബഹുസ്വരതയെ ഊട്ടിയുറപ്പിക്കുന്നതാണ് ദേശീയതയെന്നും മന്ത്രി തേമസ് ഐസക് തന്റെ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു.