ഭഗവാനു കിട്ടിയതൊക്കെ ഇനിയെങ്ങനെ മാറ്റും ഭഗവാനേ.., ഗുരുവായൂര്‍ ഭണ്ഡാരത്തില്‍ വീണ്ടും ലക്ഷങ്ങളുടെ അസാധു നോട്ടുകള്‍

single-img
26 January 2017

 

 

 

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാരവരവ് എണ്ണിയപ്പോള്‍ 10,14,000 രൂപയുടെ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ ലഭിച്ചു. ഇതിനു മുന്‍പ് ഭണ്ഡാരം എണ്ണിയ ഡിസംബര്‍ 30ന് 25 ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ ലഭിച്ചിരുന്നു.അസാധു നോട്ടുകള്‍ ബാങ്കില്‍ സ്വീരിക്കുന്ന അവസാന തീയതി കണക്കിലെടുത്താണ് അന്ന് എണ്ണിത്തീര്‍ത്തത്. ഇത്തവണ ലഭിച്ച അസാധു നോട്ടുകള്‍ ദേവസ്വം റിസര്‍വ് ബാങ്കിനെ ഏല്‍പ്പിക്കും.

കഴിഞ്ഞ മാസത്തെ ഭണ്ഡാരവരവ് 4,03,57,230 രൂപയാണ്. 2.564 കിലോഗ്രാം സ്വര്‍ണവും 15.565 കിലോഗ്രാം വെള്ളി സാധനങ്ങളും ലഭിച്ചു.എസ്.ബി.ഐ.യ്ക്കായിരുന്നു ഭണ്ഡാരത്തിലെ പണം എണ്ണിതിട്ടപ്പെടുത്തുന്നതിന്റെ ചുമതല.