മതേതര വോട്ട് ഭിന്നിക്കുമെന്നതിനാല്‍ ഉത്തര്‍പ്രദേശില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജെ.ഡി.യു

single-img
25 January 2017

 

പട്ന: മതേതര വോട്ട് ഭിന്നിക്കുമെന്നതിനാല്‍ ഉത്തര്‍ പ്രദേശില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജനതാദള്‍ യുണൈറ്റഡ് (ജെ.ഡി.യു). ഇന്ന് വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് പാര്‍ട്ടി നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉള്‍പ്പെടെ ആര്‍ക്കുവേണ്ടിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

ബീഹാറില്‍ സഖ്യകക്ഷിയായ ആര്‍.ജെ.ഡിയുവും ജെ.ഡി.യു മത്സരിക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. 2012ല്‍ ഉത്തര്‍പ്രദേശില്‍ ആകെയുള്ള 403 സീറ്റില്‍ 219ല്‍ മത്സരിച്ചെങ്കിലും ഒരു സീറ്റിലും ജെ.ഡി.യു വിജയിച്ചിരുന്നില്ല.ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്ത മാസം ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് എട്ട്വരെ നടക്കുന്ന തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായാണ് നടക്കുന്നത്.