ട്രായ് മൊബൈല്‍ ഉപഭോക്തക്കള്‍ക്ക് ഇ കെവൈസി നിര്‍ബന്ധമാക്കി; മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് വിരലടയാളത്തിലൂടെ സേവനങ്ങള്‍ ആക്ടിവേറ്റ് ആക്കുവാന്‍ സാധിക്കും

single-img
25 January 2017

.

ദില്ലി : ഇനി മുതല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വ്യക്തമാക്കി. ഇലക്‌ട്രോണിക്ക് അധിഷ്ഠിത സംവിധാനത്തിലേക്ക് (ഇ കെവൈസി) മാറുകവഴി മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് വിരലടയാളത്തിലൂടെ സേവനങ്ങള്‍ ആക്ടിവേറ്റ് ആക്കുവാന്‍ സാധിക്കും.

ടെലികോം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഒറ്റ സെര്‍വറില്‍ സൂക്ഷിക്കുവാന്‍ സാധിക്കുന്നത് വിവരങ്ങള്‍ നഷ്ടപ്പെട്ട് പോകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുവാന്‍ സാധിക്കും. രാജ്യത്ത് നടന്ന പല തീവ്രവാദ കേസുകള്‍ക്കും ആക്രമികള്‍ ഉപയോഗിച്ചിരുന്നത് വ്യാജമായി നിര്‍മ്മിച്ച തിരിച്ചറിയല്‍ രേഖകളായിരുന്നു.

ഇ കെവൈസി വഴി ആധാര്‍ കാര്‍ഡ് നമ്പര്‍ സിം കാര്‍ഡ് ആക്റ്റിവേഷന്‍ ചെയ്യുന്നതിനായി പറഞ്ഞ് കൊടുത്തതിന് ശേഷം വിരലടയാളം, ആധാര്‍ രേഖയിലുള്ളതുമായി ഒത്തുനോക്കിയാകും സിം കാര്‍ഡ് സേവനങ്ങള്‍ ലഭ്യമാകുക. രാജ്യത്ത് വ്യാജ രേഖകളുപയോഗിച്ച് സിം കാര്‍ഡ് കൈക്കലാക്കുന്ന സംഭവങ്ങള്‍ ഒട്ടനവധി റിപ്പോര്‍ട്ട് ചെയ്തത് ട്രായ് ഗൗരവത്തോടെയാണ് കാണുന്നത്. ഇതാണ് ഇത്തരത്തിലൊരു തീരുമാനത്തിന് കാരണമായത്.