സ്ത്രീ സുരക്ഷയ്ക്കായ് തലസ്ഥാനത്ത് പിങ്ക് ബസുകള്‍ ഓടി തുടങ്ങി

single-img
25 January 2017


തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി തലസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ പിങ്ക് ബസ്സുകള്‍ ഓടിത്തുടങ്ങി. പിങ്ക് ബസ്സിന്റെ ഫ്ലാഗ് ഓഫ്, ട്രാവല്‍ കാര്‍ഡിന്റെ ഉദ്ഘാടനവും ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. മാര്‍ച്ച് മാസമാവുന്നതോടെ കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുമെന്ന് മന്ത്രിയുടെ ഉറപ്പ് നല്‍കി.

പിങ്ക് പൊലീസിന് പിന്നാലെ തലസ്ഥാനത്ത് പിങ്ക് ബസുകളും എത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് വനിതാ യാത്രക്കാര്‍ക്കായി കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്. വിവിധ റൂട്ടുകളിലായി ഇനി രണ്ട് പിങ്കു ബസുകള്‍ സര്‍വ്വീസ് നടത്തും. ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പിങ്ക് ബസുകള്‍ ഫ്ലാഗ് ഓഫ് ചെയ്തു.കെഎസ്ആര്‍ടിയസിയുടെ ട്രാവല്‍ കാര്‍ഡിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. പിങ്ക് ബസിന്റെ പ്രവര്‍ത്തനം വിജയകരമാവുകയാണെങ്കില്‍ സംസ്ഥാന വ്യാപകമായി പിങ്ക് ബസ് സര്‍വ്വീസ് നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.