മയക്കുമരുന്ന് ഉപയോഗിച്ചതിന് തന്നെ അറസ്റ്റ് ചെയ്തുവെന്നത് വ്യാജവാര്‍ത്ത;അശോകന്‍

single-img
24 January 2017

 


കൊച്ചി: മയക്കുമരുന്ന് ഉപയോഗിച്ചതിന് തന്നെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് നടന്‍ അശോകന്‍. സിനിമയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന ചിത്രങ്ങള്‍ കണ്ട് അശോകനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച വാര്‍ത്ത. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ സംഭവം വാര്‍ത്തകളില്‍ പ്രചരിച്ചത് പോലെയല്ല സംഭവിച്ചത്.വാര്‍ത്തകള്‍ക്ക് ആധാരമായ സംഭവം ഉണ്ടായത് 1988-ലാണ്. എന്നാല്‍ ഈ സംഭവമുണ്ടായത് ദുബായില്‍ വെച്ചല്ല, മറിച്ച് ഖത്തറില്‍ വെച്ചാണ്. ഖത്തറിലെ പൊലീസ് തന്നെ അറസ്റ്റ് ചെയ്തിട്ടില്ല.

തെളിവുകള്‍ ഇല്ലാതെ അറസ്റ്റ് ചെയ്യുന്നവരല്ല ഖത്തര്‍ പൊലീസ്. സ്റ്റേഷനില്‍ എത്തിച്ച ശേഷം കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു പൊലീസ് എന്നും അശോകന്‍ പറഞ്ഞു.എന്നാല്‍ പിന്നീട് കാര്യങ്ങള്‍ വ്യക്തമായപ്പോള്‍ ഖത്തര്‍ പൊലീസ് തന്നെ പോകാന്‍ അനുവദിച്ചു. ഈ സംഭവം അന്നത്തെ ചില മാധ്യമങ്ങള്‍ തമാശ രൂപത്തില്‍ അവതരിപ്പിച്ചിരുന്നു. കൂടാതെ മണിയന്‍ പിള്ള രാജുവിന്റെ പുസ്തകത്തിലും ഈ സംഭവം പരാമര്‍ശിക്കുന്നുണ്ട്. എന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു.