സിനിമയ്ക്കിടയിലുള്ള ദേശീയഗാന രംഗത്തിന് എഴുന്നേറ്റില്ലെന്നാരോപിച്ച് മധ്യവയസ്‌കനെ കാണികള്‍ ക്രൂരമായി മര്‍ദ്ദിച്ചു

single-img
24 January 2017


മുംബൈ: തീയേറ്ററില്‍ ദേശീയഗാന രംഗത്ത് എഴുന്നേറ്റു നിന്നില്ല എന്നാരോപിച്ച് മധ്യവയസ്‌കന് കാണികളുടെ ക്രൂരമര്‍ദ്ദനം. മുംബൈയിലെ ഗോരേഗാവിലുള്ള തീയേറ്ററിലാണ് 59 കാരനായ അമല്‍രാജ് ദാസനെന്നയാള്‍ക്കു നേരെ അക്രമം ഉണ്ടായത്. ദംഗല്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനിടെയാണ് സംഭവം. സിനിമക്കുള്ളിലെ ദേശീയ ഗാനത്തിനിടെ എഴുന്നേറ്റു നില്‍ക്കാതിരുന്നതിന്റെ പേരില്‍ അടുത്തിരിക്കുകയായിരുന്ന ആള്‍ മുഖത്ത് മര്‍ദ്ദിക്കുകയായിരുന്നു.

ഷിരിഷ് മധുകര്‍ എന്നയാള്‍ക്കെതിരെ പൊലീസ് ഐപിസി സെഷന്‍ 323, 504 വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആമിര്‍ ഖാന്‍ നായകനായ ‘ദംഗല്‍’ എന്ന ചിത്രത്തില്‍ നായക കഥാപാത്രത്തിന്റെ മകള്‍ ഗീത ഫൊഗട്ട് കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തിയില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കുന്ന രംഗത്തില്‍ പശ്ചാത്തലമായി ദേശീയഗാനവും കടന്നു വരുന്നുണ്ട്. ഈ രംഗത്തില്‍ ദേശീയഗാനത്തെ ബഹുമാനിച്ചില്ലെന്ന കാരണത്തിനാണ് അമല്‍രാജ് ദാസന് മര്‍ദ്ദനമേറ്റത്