ഇനി കേരളത്തില്‍ സിനിമാസമരം ഉണ്ടാവില്ല; ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ സംഘടനയ്ക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു

single-img
24 January 2017

 

 

കൊച്ചി: ദിലീപിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച തിയറ്റര്‍ ഉടമകളുടെ പുതിയ സംഘടനയ്ക്ക് ഭാരവാഹികളായി. ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (FEUOK) എന്നാണ് സംഘടനയുടെ പേര്. ദിലീപ് തന്നെയാണ് പ്രസിഡന്റ്. ആന്റണി പെരുമ്പാവൂരാണ് വൈസ് പ്രസിഡന്റ്. ബോബിയാണ് ജനറല്‍ സെക്രട്ടറി.മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ആശിര്‍വാദം പുതിയ സംഘടനയ്ക്കുണ്ടെന്ന് ദിലീപ് പറഞ്ഞു. സിനിമ നില്‍ക്കാന്‍ പാടില്ല. അത് ചലിച്ചുകൊണ്ടേയിരിക്കണമെന്ന് ദിലീപ് കൂട്ടിചേര്‍ത്തു.

തിയറ്റര്‍ വിഹിതത്തിന്റെ അമ്പത് ശതമാനം ആവശ്യപ്പെട്ട് എ ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടന്ന സമരമാണ് പുതിയ സംഘടനയുടെ രൂപവത്കരണത്തിന് വഴിവച്ചത്. സമരം കാരണം ക്രിസ്മസിന് മലയാള ചിത്രങ്ങങ്ങളൊന്നും റിലീസ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടിട്ടും തിയറ്റര്‍ ഉടമകളെ മുട്ടുകുത്തിച്ചത് ദിലീപിന്റെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങളാണ്.