70,000 രൂപ മാസം ശമ്പളം വാങ്ങി ക്ലാസെടുക്കാതെ സംഘടനാ പ്രവര്‍ത്തനത്തിന് പോകുന്നു; കെ പി ശശികലയ്‌ക്കെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍

single-img
24 January 2017

 

 

 

ഹിന്ദു ഐക്യവേദി സംസ്ഥാനപ്രസിഡന്റ് കെപി ശശികലയ്ക്ക് എതിരെ വീണ്ടും വിദ്യാര്‍ത്ഥികള്‍. സ്‌കൂളില്‍ നിന്ന് ക്ലാസെടുക്കില്ലെന്നാണ് പുതിയ പരാതി.മാസം തോറും കൃത്യം എഴുപതിനായിരം ശമ്പളം ഒപ്പിട്ടു വാങ്ങി സംഘടനാ പ്രവര്‍ത്തനത്തിനു മുങ്ങും.

വല്ലപ്പുഴയെ പാക്കിസ്ഥാനെന്ന് വിളിച്ച് വിവാദത്തിലായിരുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല സ്‌കൂളില്‍ കുട്ടികള്‍ക്ക് ക്ലാസ്സെടുക്കുന്നില്ലെന്നാണ് പരാതി.ശശികല നവംബര്‍ മാസത്തിനു ശേഷം ഇതുവരെ ക്ലാസ്സിലെത്തി കുട്ടികളെ പഠിപ്പിച്ചിട്ടില്ല. ഹാജര്‍ രേഖപ്പെടുത്തി അല്‍പ്പനേരം സ്റ്റാഫ് റൂമിലിരുന്ന് പിന്നീട് തന്റെ സംഘടന പരിപാടികള്‍ക്ക് ടീച്ചര്‍ പോകുന്നതായാണ് പരാതി. ടീച്ചര്‍ ക്ലാസ്സിലെത്തി പഠിപ്പിക്കുന്നില്ലെന്ന് കുട്ടികള്‍ തന്നെ പ്രധാന അധ്യാപകന്റെ ചുമതല വഹിക്കുന്നയാള്‍ക്ക് പരാതി നല്‍കിയിരുന്നു.

പാക്കിസ്ഥാന്‍ പരാമര്‍ശത്തിനെതിരെ വല്ലപ്പുഴ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികളും നാട്ടുകാരും ഒരുമിച്ച് സമരരംഗത്തിറങ്ങിയിരുന്നു. ഒടുവില്‍ വിശദീകരണം നല്‍കിയതോടെയാണ് നാട്ടുകാരും വിദ്യാര്‍ത്ഥികളും സമരം അവസാനിപ്പിച്ച് ടീച്ചറെ സ്‌കൂളില്‍ വരാന്‍ അനുവദിച്ചത്.എഴുപതിനായിരം രൂപയാണ് ടീച്ചറുടെ മാസ ശമ്പളം, വെറുതെ വന്ന് അറ്റന്‍ഡസില്‍ ഒപ്പിട്ട് വീട്ടിലോ സംഘടന പ്രവര്‍ത്തനത്തിനോ പോകുകയാണ് ടീച്ചറുടെ പരിപാടി.