കാശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍

single-img
24 January 2017

ശ്രീനഗര്‍: സുരക്ഷാ സേന മധ്യകശ്മീരിലെ ഗണ്ടേര്‍ബാല്‍ ജില്ലയില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടുന്നു. ജില്ലയിലെ ഹദൂര റെയിഞ്ചില്‍ രണ്ട് തീവ്രവാദികളെത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ പ്രദേശം സൈന്യം  വളയുകയായിരുന്നു.

തിരച്ചിലിനിടെ ഒരു വീട്ടില്‍ ഒളിച്ച തീവ്രവാദികള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇതിനെ തുടര്‍ന്നാണ് സൈന്യം തിരിച്ചു വെടിയുതിര്‍ക്കുന്നത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.