പിണറായിക്ക് സിപിഐ മന്ത്രിമാരോട് വിദ്വേഷം; റേഷന്‍ കിട്ടുമെന്നത് പ്രഖ്യാപനം മാത്രമാണ് അരി കിട്ടില്ലെന്ന് രമേശ് ചെന്നിത്തല

single-img
24 January 2017

 


കേരളത്തിലെ ഭക്ഷ്യപ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കാണാന്‍ പോയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റേഷന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാന്‍ പോയപ്പോള്‍ ഭക്ഷ്യവകുപ്പ് മന്ത്രിയായ പി.തിലോത്തമനെ കൊണ്ടുപോയില്ല. സിപിഐ മന്ത്രിമാരോടുളള മുഖ്യമന്ത്രിയുടെ അടങ്ങാത്ത രോഷമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

മുഖ്യമന്ത്രിക്ക് വിശ്വാസം ഇല്ലെങ്കില്‍ ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമന്‍ രാജിവെക്കണം. പ്രധാനമന്ത്രി ഡല്‍ഹിയില്‍ നിന്നും ഉറപ്പ് മാത്രമെ കൊടുത്തിട്ടിള്ളൂ എന്നും അരി കിട്ടിയില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ഇന്നലെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കൂടിക്കാഴ്ച നടന്നത്. ചര്‍ച്ചകള്‍ക്കുശേഷം മുഖ്യമന്ത്രി ഇന്ന് നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. പ്രധാനമന്ത്രി, കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കൊപ്പം എംപിയായിരുന്ന കെ.കെ രാഗേഷാണ് ഉണ്ടായിരുന്നത്.